ജിദ്ദയിലെ കടലിനു മുകളിലെ പള്ളിയുടെ മനോഹരമായ ചിത്രങ്ങൾ ശ്രദ്ധേയമാകുന്നു
ജിദ്ദ കോർണീഷിലെ കടലിനു മുകളിലുള്ള പള്ളിയായ മസ്ജിദുറഹ്മയുടെ മനോഹരമായ ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു.

തുർക്കി അബ്ദുല്ല ജിദ്ആനിയെന്ന സൗദി ഫോട്ടോഗ്രാഫറായിരുന്നു മനോഹരമായ ഈ ചിത്രങ്ങൾ പകർത്തിയത്.

ജിദ്ദ സന്ദർശിക്കുന്ന സ്വദേശികളുടെയും വിദേശികളുടെയും പ്രധാന സന്ദർശന കേന്ദ്രങ്ങളിൽ പെട്ടതാണു കോർണീഷിലെ മസ്ജിദുറഹ്മ.
വിവിധ രാജ്യക്കാരായ ഉംറ തീർത്ഥാടകരും ജിദ്ദ സന്ദർശന വേളയിൽ മസ്ജിദുറഹ്മയുടെ സൗന്ദര്യം ആസ്വദിക്കാനായി എത്തുന്നത് കാണാൻ സാധിക്കും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
