തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

റിയാദിൽ ഈസ്റ്റിൽ ഞായറാഴ്ച മുതൽ നവീകരണവുമായി ബന്ധപ്പെട്ട് റോഡ് അടക്കും

റിയാദ് ഈസ്റ്റിലെ ഇമാം അബ്ദുല്ല ബിൻ സൗദ് റോഡും ഖാലിദ് ബിൻ വലീദ് റോഡും ചേരുന്ന ഇൻ്റർ സെക്ഷൻ ഞായറാഴ്ച മുതൽ അടക്കുമെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു.

ഇൻ്റർ സെക്ഷൻ്റെ കാര്യക്ഷമത വർധിപ്പിക്കുന്നതിനായി നവീകരണ പ്രവൃത്തികൾ നടക്കുന്നതിനാലാണു റോഡ് അടക്കുക.

എത്ര ദിവസങ്ങൾക്കാണു റോഡ് അടച്ചിടുക എന്ന് അറിയിപ്പിൽ പരാമർശിക്കപ്പെട്ടിട്ടില്ല. വാഹനങ്ങൾ ബദൽ റോഡുകൾ വഴി സഞ്ചരിക്കണമെന്ന് അറിയിപ്പിൽ വ്യക്തമാക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്