തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ വനിതയുടെ വധ ശിക്ഷ നടപ്പാക്കി

നജ്‌റാനിൽ അറബ് വംശജയായ വനിതയുടെ വധ ശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

സാബിറ മുഹമ്മദ് സഅദ് എന്ന യമനി പൗരയെ വധിച്ചതിനാണു ബുധനാഴ്ച ഫാതിമ അലി ഹുസൈൻ എന്ന യമനി പൗരയുടെ വധ ശിക്ഷ നടപ്പാക്കിയത്.

ശ്വാസം മുട്ടിച്ചും തീ കൊളുത്തിയുമായിരുന്നു പ്രതി കുറ്റ കൃത്യം ചെയ്തതെന്ന് തെളിയിക്കപ്പെട്ടിരുന്നു. പ്രതി മരിച്ച സ്ത്രീയുടെ ആഭരണം കവർച്ച ചെയ്യുകയും ചെയ്തിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്