രണ്ട് നിബന്ധനകൾ വെച്ച് തന്റെ സഹോദരൻ്റെ ഘാതകനു സൗദി പൗരൻ മാപ്പ് നൽകി
സൗദിയിലെ യാൻബുവിൽ വധ ശിക്ഷക്ക് വിധിക്കപ്പെട്ട തൻ്റെ സഹോദരൻ്റെ ഘാതകനു രണ്ട് നിബന്ധനകൾ വെച്ച് സൗദി പൗരൻ മാപ്പ് നൽകിയ വാർത്ത അറബ് മാധ്യമങ്ങളിൽ പ്രാധാന്യം നേടി.

അലി അൽ ഹബ്ഷി എന്ന സൗദി പൗരനാണു തൻ്റെ സഹോദരൻ്റെ വധിച്ച സുൽത്താൻ അൽ മയ്മൂനി അൽ മുതൈരിക്ക് മാപ്പ് നൽകിയത്.
അല്ലാഹുവിൻ്റെ തൃപ്തിക്ക് വേണ്ടി പ്രതിക്ക് മാപ്പ് നൽകിയ അലി ഹബ്ഷി പ്രതിയോട് ഒരു പള്ളി നിർമ്മിക്കാനും കടം കാരണം ജയിലിലായ 10 പേരെ ജയിൽ മോചിതരാക്കാനും ആവശ്യപ്പെട്ടത് വാർത്താ പ്രാധ്യാന്യം നേടി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
