സൗദിയിലെ വിവിധ ഭാഗങ്ങളിലെ പെരുന്നാൾ നമസ്ക്കാര സമയങ്ങൾ അറിയാം
സൗദി അറേബ്യയിലെ വിവിധ ഭാഗങ്ങളിലെ പെരുന്നാൾ നമസ്ക്കാര സമയത്തെക്കുറിച്ചുള്ള വിവരങ്ങൾ അൽ ഖസീം യൂണിവേഴ്സിറ്റി ജ്യോഗ്രഫി വിഭാഗം പ്രഫസർ അബ്ദുല്ല മുസനദ് വെളിപ്പെടുത്തി.
ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഞായറാഴ്ചയാണു ബലി പെരുന്നാൾ. ഒമാനിലും കേരളത്തിലും ബലി പെരുന്നാൾ തിങ്കളാഴ്ചയാണ്. സൗദിയിലെ വിവിധ ഭാഗങ്ങളിലെ ബലി പെരുന്നാൾ നമസ്ക്കാര സമയം താഴെ വ്യക്തമാക്കും പ്രകാരമായിരിക്കും. അറബ് ന്യൂസ് പോർട്ടലുകൾ പരസ്യപ്പെടുത്തിയ ചാർട്ടിൽ ഇത് ഏകദേശ സമയമാണെന്ന് വ്യക്തമാക്കുന്നുണ്ട്.
മക്കയിൽ 06:12, മദീനയിൽ 06:09, റിയാളിൽ 05:40, ജിദ്ദയിൽ 06:15, ദമാമിൽ 05:24, ബുറൈദയിൽ 05:49, അബഹയിൽ 06:05, ഹായിലിൽ 05:56, തബൂക്കിൽ 06:15, അൽ ബാഹയിലും ജിസാനിലും 06:07, നജ്രാനിൽ 06:00, സകാകയിൽ 05:59, അറാറിൽ 05:54, ത്വാഇഫിൽ 06:10 എന്നീ സമയങ്ങളിലായിരിക്കും ഏകദേശം നമസ്ക്കാര സമയം. ബാക്കിയുള്ള നഗരങ്ങളിലെ സമയക്രമങ്ങൾ താഴെ കൊടുത്ത ചാർട്ടിൽ നോക്കിയാൽ വ്യക്തമാകും.
ജിദ്ദ മുനിസിപ്പാലിറ്റിക്ക് കീഴിൽ പള്ളികളടക്കമുള്ള 368 സ്ഥലങ്ങളിൽ പെരുന്നാൾ നമസ്ക്കാരത്തിനുള്ള ഒരുക്കങ്ങൾ നടത്തിയതായി അധികൃതർ വ്യക്തമാക്കി.
പള്ളികളിലേക്കും ഈദ് ഗാഹുകളിലേക്കുമുള്ള വഴികൾ വൃത്തിയാക്കാനും ഒരുക്കാനും എല്ലാ സജ്ജീകരണങ്ങളും ജിദ്ദ മുനിസിപ്പാലിറ്റി അധികൃതർ ചെയ്തിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa