പൊതു പാർക്കുകളിൽ സൈക്കിളുകൾ പ്രവേശിക്കുന്നത് തടഞ്ഞ് മസ്കറ്റ് മുനിസിപ്പാലിറ്റി
മസ്‌കറ്റ്: പൊതു പാർക്കുകളിൽ സൈക്കിളുകൾ നിരോധിച്ചുകൊണ്ടുള്ള തങ്ങളുടെ ഉത്തരവിന് വ്യക്തത വരുത്തിക്കൊണ്ട് മസ്‌ക്കറ്റ് മുനിസിപ്പാലിറ്റി പ്രസ്താവനയിറക്കി

മോട്ടോർ സൈക്കിളുകളും സൈക്കിളുകളും പൊതു പാർക്കുകളിൽ പ്രവേശിക്കുന്നത് തടയുന്നതായാണ് മസ്കറ്റ് മുനിസിപ്പാലിറ്റി പ്രസ്താവനയിറക്കിയത്.
സൈക്കിളുകൾ പാർക്കിലെ സന്ദർശകർക്ക് അസൗകര്യമുണ്ടാക്കുന്നതായും സൈക്കിളുകൾ കടന്നുപോകുന്ന പാർക്കുകളിലെ വഴികൾ നശിക്കുന്നതായും മസ്കറ്റ് മുനിസിപ്പാലിറ്റി അധികൃതർ അഭിപ്രായപ്പെട്ടു.
നിരോധന തീരുമാനത്തിൽ മസ്കറ്റ് ഗവർണറേറ്റിലെ എല്ലാ പാർക്കുകളും ഉൾപ്പെടുന്നുവെന്നും മുനിസിപ്പാലിറ്റി വ്യക്തമാക്കി.

പൊതു പാർക്കുകൾ അല്ലെങ്കിൽ പൊതു ബീച്ചുകൾ പോലുള്ള മുനിസിപ്പൽ യൂട്ടിലിറ്റികളുടെ പരിരക്ഷണം സംബന്ധിച്ച പ്രാദേശിക ഓർഡർ നമ്പർ 32/97 പ്രകാരമാണ് തീരുമാനം നടപ്പിലാക്കിയത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
