തിങ്കളാഴ്‌ച, ജൂൺ 8, 2026
Riyadh

കേളി മലാസ് ഏരിയ ഈദ്-ഓണം സംഗമം സംഘടിപ്പിച്ചു

റിയാദ്: കേരളീയത്തനിമ വിളിച്ചറിയിച്ച വിവിധ മത്സര ഇനങ്ങളും, കലാപരിപാടികളും, ഓണസദ്യയുമൊരുക്കി കേളി കലാ സാംസ്കാരിക വേദി മലാസ് ഏരിയ കമ്മിറ്റി ഈദ് ഓണം സംഗമം സംഘടിപ്പിച്ചു.

മലാസിലെ അൽമാസ് റസ്റ്റോറണ്ട് ആഡിറ്റോറിയത്തില്‍ നടന്ന സംഗമത്തിന്റെ ഭാഗമായ സാംസ്കാരിക സമ്മേളനം പ്രശസ്ത കൌണ്‍സിലര്‍ ജിഷ ജനാര്‍ദ്ദനന്‍ ഉത്ഘാടനം ചെയ്തു.

സംഘാടക സമിതി ചെയര്‍മാന്‍ മുകുന്ദന്‍ ആമുഖ പ്രഭാഷണം നടത്തി. ഏരിയ പ്രസിഡന്‍റ് ജവാദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഏരിയ സെക്രട്ടറി സുനില്‍ സ്വാഗതം പറഞ്ഞു. കേളി രക്ഷാധികാരി അംഗങ്ങളായ സതീഷ്‌ കുമാർ, ഗോപി, കേളി സെക്രട്ടറി ഷൗക്കത്ത് നിലമ്പൂർ, പ്രസിഡണ്ട് ഷമീർ കുന്നുമ്മൽ, കേളി ജോയന്‍റ് ട്രഷറര്‍ സെബിന്‍ ഇക്ബാല്‍, കേളി മലാസ് ഏരിയ രക്ഷാധികാരി കമ്മിറ്റി അംഗം പ്രകാശന്‍ മൊറാഴ, കേളി കുടുംബവേദി സെക്രട്ടറി സീബ അനിരുദ്ധന്‍, കേളി മലാസ് കുടുംബവേദി പ്രസിഡണ്ട് ഫസീല നാസര്‍, എസ് ടി സി പെ പ്രതിനിധി നിഷാദ് തുടങ്ങിയവർ സംഗമത്തിന് ആശംസകൾ അര്‍പ്പിച്ച് സംസാരിച്ചു. സംഘാടക സമിതി കൺവീനർ കരീം പൈങ്ങോട്ടൂർ നന്ദി പറഞ്ഞു

ഡിസ്പ്ലേ ഐഡിയാസ് മുഖ്യ പ്രായോജകരായ ഈദ് ഓണം ആഘോഷത്തില്‍ കേളിയിലേയും കുടുംബവേദിയിലേയും കുട്ടികളും അംഗങ്ങളും വിവിധ കലാ പരിപാടികള്‍ അവതരിപ്പിച്ചു.

പരുന്താട്ടം, മാജിക്‌ ഷോ, കഥക് ഡാന്‍സ്, സിനിമാറ്റിക് ഡാന്‍സ്, ക്വിസ്, ഗാനാലാപനം, മാവേലി മന്നന് വരവേൽപ്പ്, മെന്‍റ്ലിസം തുടങ്ങി വൈവിധ്യമാർന്ന സാംസ്കാരിക കലാ പരിപടികൾ കൊണ്ട് സമ്പന്നമായിരുന്നു. തുടര്‍ന്ന് മത്സരത്തില്‍ പങ്കെടുത്തവര്‍ക്കുള്ള സമ്മാന വിതരണവും നടന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group