തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

ഉംറ ബസ് അപകടത്തിൽ പെട്ട് കത്തി : 35 തീർഥാടകർ മരണപ്പെട്ടു

മദിനക്കടുത്ത് ഉംറ തീർഥാടകരുമായി പോകുകയായിരുന്ന ബസ് മറിഞ്ഞു തീ പടർന്ന് വൻ അപകടം.

35 പേർ അപകടത്തിൽ മരണപ്പെട്ടിട്ടുണ്ട് എന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഹിജ്‌റ റോഡിൽ കിലോ 207 ലായിരുന്നു കഴിഞ്ഞ ദിവസം വൈകുന്നേരം അപകടം നടന്നത്. 4 പേർക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്.

വിവിധ ദേശക്കാരായ തീർഥാടകർ ആയിരുന്നു ബസിൽ ഉണ്ടായിരുന്നത്. ബസ് ഒരു ഷവലുമായി ഇടിക്കുകയായിരുന്നു. അപകടത്തെത്തുടർന്ന് തീ പടർന്ന് പിടിക്കുകയായിരുന്നു.

റെഡ് ക്രസന്റും സമീപത്തുള്ള ഹോസ്പിറ്റൽ ജീവനക്കാരും സംഭവ സ്ഥലത്തു എത്തുകയും ആവശ്യമായ സേവനങ്ങൾ നൽകുകയും ചെയ്തു.

മരണപ്പെട്ടവരെയും പരിക്കേറ്റവരെയുമെല്ലാം സമീപത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. ട്രാഫിക് വിഭാഗവും റോഡ് സുരക്ഷാ വിഭാഗവും പട്രോളിങ് വിഭാഗവുമെല്ലാം സംഭവ സ്ഥലത്തു എത്തിയിരുന്നു.

ഏതെല്ലാം രാജ്യക്കാരായിരുന്നു ബസിൽ ഉണ്ടായിരുന്നത് എന്നത് ഇത് വരെ വ്യക്‌തമായിട്ടില്ല.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്