ശൈഖ് സുൽത്താൻ ബിൻ സായിദിനു ഇന്ന് അന്ത്യ വിശ്രമം
അബുദാബി: യു എ ഇ പ്രസിഡൻ്റ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ്റെ സഹോദരനും പ്രസിഡൻ്റിൻ്റെ പ്രതിനിധിയുമായ ശൈഖ് സുൽത്താൻ ബിൻ സായിദ് ആൽ നഹ്യാനു ഇന്ന് യു എ ഇ ജനത വിട നൽകും.

ബുധനാഴ്ച ളുഹർ നമസ്ക്കാരാനന്തരം അൽ ബാതീൻ മസ്ജിദിൽ ആയിരിക്കും ജനാസ നമസ്ക്കാരം നിർവ്വഹിക്കുക. തിങ്കളാഴ്ചയായിരുന്നു ശൈഖ് സുൽത്താൻ മരണപ്പെട്ടത്.
അൽ മുഷ്രിഫ് പാലസിൽ വെള്ളിയാഴ്ച വരെ അനുശോചനം അറിയിക്കുന്നവരെ കുടുംബം സ്വീകരിക്കും. പ്രധാന മന്ത്രി നരേന്ദ്രമോഡിയും സൗദി ഭരണാധികാരികളുമെല്ലാം സുൽത്താൻ്റെ വിയോഗത്തിൽ അഗാധമായ ദു:ഖം രേഖപ്പെടുത്തിയിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
