തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop StoriesWorld

ഇസ്രായേൽ അധിനിവേശം; അമേരിക്കൻ നിലപാടിനെ സൗദി തള്ളി

ഇസ്രായേൽ അധിനിവേശ വിഷയത്തിലെ അമേരിക്കൻ നിലപാടിനെ സൗദി അറേബ്യ പൂർണ്ണമായും തള്ളിക്കളഞ്ഞു.

അന്താരാഷ്ട്ര നിയമ പ്രകാരം ഇസ്രായേലിൻ്റെ വെസ്റ്റ് ബാങ്ക് അധിനിവേഷം നിയമ വിരുദ്ധമല്ലെന്ന ട്രമ്പ് ഭരണകൂടത്തിൻ്റെ നിലപാടിനെയാണു സൗദി തള്ളിക്കളഞ്ഞത്.

ഇസ്രായേലിൻ്റെ വെസ്റ്റ് ബാങ്ക് അധിനിവേശം തീർത്തും അന്താരാഷ്ട്ര നയങ്ങൾക്ക് വിരുദ്ധമാണെന്നും ഈ വിഷയത്തിലെ അമേരിക്കൻ നിലപാടിനെ എല്ലാ അർത്ഥത്തിലും തള്ളിക്കളയുന്നുവെന്നും സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്