തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

ജിദ്ദയിൽ യുവാക്കളെ മോശം പദമുപയോഗിച്ച് ആക്ഷേപിച്ച യുവതിയെ പിടി കൂടി

ജിദ്ദ കോർണീഷിൽ കാറിലൂടെ സഞ്ചരിക്കുന്നതിനിടയിൽ യുവാക്കളെ മോശം പദങ്ങളുപയോഗിച്ച് ആക്ഷേപിച്ച യുവതിയെ പിടികൂടി.

പാകിസ്ഥാനി പൗരയായിരുന്നു യുവതി. തൻ്റെ സ്നേഹിതയോടൊപ്പാം സഞ്ചരിക്കുന്നതിനിടയിൽ സഭ്യമല്ലാത്ത ഭാഷയിൽ യുവാക്കളെ ആക്ഷേപിച്ചത് സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും വൻ പ്രതിഷേധത്തിനു കാരണമാകുകയും ചെയ്യുകയായിരുന്നു.

ശേഷം ജിദ്ദയിൽ നിന്ന് മദായിൻ സാലിഹിലേക്ക് പോയ യുവതിയെ മദായിൻ സാലിഹിൽ വെച്ചായിരുന്നു പിടി കൂടിയത് എന്നാണു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്