ചൊവ്വാഴ്‌ച, ജൂൺ 9, 2026
Saudi ArabiaTop Stories

സൗദി രാജകുമാരികൾ ദിർഇയ പദ്ധതി ഉദ്ഘാടന വേളയിലെത്തിയത് ശ്രദ്ധേയമായി

റിയാദ്: റിയാദ് ദിർഇയ ഗേറ്റ് പദ്ധതി ഉദ്ഘാടന വേളയിൽ സൗദി രാജകുമാരിയുടെ സാന്നിദ്ധ്യം സോഷ്യൽ മീഡിയകളിൽ ശ്രദ്ധേയമായി.

സൗദി റിപ്പോർട്ടർ മുഹമ്മദ് അൽ ഹംസാനി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ ഷെയർ ചെയ്ത രാജകുമാരികളുടെ വീഡിയോ ആണു വൈറലായത്.

മുൻ സൗദി ഭരണാധികാരി ഫൈസൽ രാജാവിൻ്റെ പെൺകുട്ടികളായ ലുലു, സാറ, ഹൈഫ – രാജകുമാരികളായിരുന്നു ദിർഇയ ഉദ്ഘാടന വേളയിലെത്തിയത്.

ദിർഇയ എക്സിബിഷനിൽ നിന്നുള്ള ദൃശ്യം

രാജകുമാരികൾ പ്രദർശനങ്ങൾ ചുറ്റിക്കാണുന്നതിനിടെയായിരുന്നു അവരുടെ വീഡിയോ മുഹമ്മദ് അൽ ഹംസാനി പകർത്തിയത്.

ദിർഇയ എക്സിബിഷനിൽ നിന്നുള്ള ദൃശ്യം

ദിർഇയ ഗേറ്റ് പദ്ധതിക്ക് കഴിഞ്ഞ ദിവസം സൗദി ഭരണാധികാരി സല്മാൻ ബിൻ അബ്ദുൽ അസീസ് രാജാവ് തറക്കല്ലിട്ടിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്