ചൊവ്വാഴ്‌ച, ജൂൺ 9, 2026
Saudi ArabiaTop Stories

സൗദിയിൽ പാകിസ്ഥാനിയുടെ വധശിക്ഷ നടപ്പാക്കി

റിയാദ് പ്രവിശ്യയിൽ പാകിസ്ഥാനി പൗരൻ്റെ വധ ശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

സൗദിയിലേക്ക് ഹെറോയിൻ കടത്താനുള്ള ശ്രമത്തിനിടെയായിരുന്നു ഖിയാലുദ്ദീൻ എന്ന പാകിസ്ഥാനി പിടിയിലായത്.

പ്രതിക്കെതിരെയുള്ള ആരോപണം തെളിയിക്കപ്പെടുകയും കോടതി വധ ശിക്ഷ വിധിക്കുകയും വിധി നടപ്പാക്കാൻ റോയൽ ഓർഡർ പുറത്തിറങ്ങുകയും ചെയ്തു.

തുടർന്ന് റിയാദിലെ അൽഗാഥ് ഏരിയയിൽ വെച്ച് വെള്ളിയാഴ്ച ശിക്ഷ നടപ്പാക്കുകയായിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്