ദിർഇയയിലെ എബിബി ഫോർമുല ഇ ചാംബ്യൻഷിപ്പിൽ സാന്നിദ്ധ്യമായി കിരീടാവകാശി
റിയാദ്: റിയാദ് ദിർഇയയിലെ എബിബി ഫോർമുല ഇ ചാംബ്യൻഷിപ്പിൻ്റെ രണ്ടാം റൗണ്ടിൽ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സല്മാൻ രാജകുമാരൻ്റെ സാന്നിദ്ധ്യം ശ്രദ്ധേയമായി.

റേസ് ട്രാക്ക് സന്ദർശിച്ച സൗദി കിരീടാവകാശിയോടൊപ്പം ബഹ്രൈൻ കിരീടാവാകാശി പ്രിൻസ് സല്മാൻ ബിൻ ഹമദ് ആൽ ഖലീഫയും സന്നിഹിതനായിരുന്നു.
കൂടാതെ ഇറ്റാലിയൻ മുൻ പ്രധാനമന്ത്രി മറ്റേഒ റെൻസിയും യു എ ഇ, കുവൈത്ത് ഭരണകൂടങ്ങളുടെ പ്രതിനിധികളും മറ്റു പ്രമുഖരും ചടങ്ങിൽ സാന്നിദ്ധ്യം അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
