രക്തം ദാനം ചെയ്ത വിദേശികൾക്ക് സൽമാൻ രാജാവിൻ്റെ ആദരം
റിയാദ്: രക്തം ദാനം ചെയ്ത സൗദിയിലുള്ള വിദേശികൾക്ക് തേർഡ് ഓഡർ മെഡലുകൾ നൽകാൻ സൗദി ഭരണാധികാരി സല്മാൻ രാജാവ് അംഗീകാരം നൽകി.
10 തവണ രക്തം ദാനം ചെയ്ത 30 വിദേശികൾക്കാണു രക്ത ദാനം ചെയ്തതിനു പ്രത്യേക മെഡലുകൾ നൽകാനുള്ള അംഗീകാരം രാജാവ് നൽകിയിട്ടുള്ളത്.
മെഡലുകൾ നേടിയ 30 വിദേശികളുടെയും പേരു വിവരങ്ങൾ സൗദി മാധ്യമങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. രാജാവിൻ്റെ ആദരവ് രക്ത ദാനം ചെയ്യുന്നതിനു പൊതു സമൂഹത്തിനു പ്രചോദനമാകുമെന്ന് ഉറപ്പാണ്.
സൗദി ഭരണാധികാരി സൽമാൻ രാജാവ് തന്നെ രക്ത ദാനത്തിനു വലിയ മാതൃക സൃഷ്ടിച്ചിട്ടുണ്ട്. 12 തവണ രാജാവ് രക്ത ദാനം നൽകിയതായി സൗദി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
രാജാവ് രക്ത ദാനം ചെയ്തിരുന്ന പഴയ ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ നേരത്തെ ശ്രദ്ധേയമായിരുന്നു. വ്യത്യസ്ത വർഷങ്ങളിൽ ലോക രക്തദാന ദിനത്തിൽ രാജാവ് രക്ത ദാനം ചെയ്യുന്ന ചിത്രങ്ങളായിരുന്നു അവ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa