ഇന്ത്യയിലെ മാറിയ സാഹചര്യത്തില്‍ പ്രവാസികൾ റേഷന്‍ കാര്‍ഡില്‍ പേര് ചേര്‍ക്കണമെന്ന് മന്ത്രി
പുതിയ ദേശീയ രാഷ്ട്രീയ സാഹചര്യത്തിൽ എല്ലാ പ്രവാസികളും റേഷന്‍ കാര്‍ഡില്‍ പേര് ചേര്‍ക്കണമെന്ന് ഭക്ഷ്യമന്ത്രി പി.തിലോത്തമന്‍.
റേഷന്‍ വിതരത്തിനു മാത്രമുള്ളതല്ല റേഷന്‍ കാര്‍ഡ്, മറിച്ച് അതൊരു അടിസ്ഥാനരേഖയാണ്. പ്രവാസിയെ കാര്‍ഡ് ഉടമ ആക്കാനാവില്ല, എന്നാൽ കാർഡിൽ പേര് ചേർക്കാമെന്ന് മന്ത്രി പറഞ്ഞു.
ആധാർ കാർഡില്ലാത്ത പ്രവാസികള്‍ക്കും റേഷൻ കാർഡിൽ പേര് ഉൾപ്പെടുത്താമെന്ന് അദ്ദേഹം ഓർമപ്പെടുത്തി. ഇ കാർഡ് സംവിധാനം ഉടൻ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
റേഷന്‍ ലഭിക്കുന്നതിനുള്ള മുന്‍ഗണനാ പട്ടികയില്‍ വരുമാനം പരിഗണിക്കും. മാത്രമല്ല പ്രവാസ ജീവിതം കഴിഞ്ഞ് തിരിച്ചുവരുമ്പോള്‍ റേഷന്‍ വാങ്ങുകയും ചെയ്യാമെന്ന് മന്ത്രി പറഞ്ഞു.
കുടുംബത്തിലെ ഒരംഗം പ്രവാസിയാണെന്ന കാരണത്താൽ മുൻഗണനാ പട്ടികയിൽ നിന്ന് ഒഴിവാക്കുകയില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. മീഡിയ വൺ ചാനലിനു നൽകിയ അഭിമുഖത്തിലാണ് ഭക്ഷ്യമന്ത്രി പി. തിലോത്തമൻ ഇക്കാര്യങ്ങൾ പറഞ്ഞത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa