ഇഖാമ എക്സ്പയർ ആയാൽ പിഴയില്ലാതെ പുതുക്കുന്നതിനുള്ള കാലാവധി ; വീണ്ടും വിശദീകരണവുമായി ജവാസാത്ത്
റിയാദ്: ഇഖാമകൾ പുതുക്കാൻ വൈകുന്നതുമായി ബന്ധപ്പെട്ട് ഉയർന്ന ചോദ്യത്തിനു സൗദി ജവാസാത്ത് വീണ്ടും മറുപടി നൽകി.
ഇഖാമ എക്സ്പയർ ആയാൽ പിഴയില്ലാതെ പുതുക്കുന്നതിനു അനുവദിച്ച കാലാവധി എത്രയാണെന്ന് ആരാഞ്ഞതിനാണു ജവാസാത്ത് ഒഫീഷ്യൽ അക്കൗണ്ടിലൂടെ മറുപടി നൽകിയത്.
ഇഖാമകൾ എക്സ്പയർ ആയി 3 ദിവസം കഴിയുംബോഴാണു പിഴ ഈടാക്കുന്നതെന്ന് ജവാസാത്ത് വീണ്ടും ഓർമ്മപ്പെടുത്തി. നേരത്തെയും ഇതേ വിശദീകരണം ജവാസാത്ത് നൽകിയിരുന്നു.
അതേ സമയം ഫിംഗർ പ്രിൻ്റ് ഇനിയും രേഖപ്പെടുത്താത്തവർ ഉടൻ തന്നെ നിശ്ചിത സ്ഥലങ്ങളിൽ പോയി ഫിംഗർ പ്രിൻ്റ് നൽകേണ്ടതിൻ്റെ ആവശ്യകത ജവാസാത്ത് ഓർമ്മപ്പെടുത്തിയിരുന്നു.
ഇനിയും ഫിംഗർ പ്രിൻ്റ് നൽകാത്തവർക്ക് എല്ലാ വിധ സേവനങ്ങളും നിർത്തലാക്കുമെന്നും ജവാസാത്തിൻ്റെ അറിയിപ്പിൽ മുന്നറിയിപ്പ് നൽകിയിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa