Wednesday, November 27, 2024
Saudi ArabiaTop Stories

ഉംറ തീർത്ഥാടകർക്ക് ഇൻഷൂറൻസ് ബാധകമാക്കിത്തുടങ്ങി

ജിദ്ദ: സൗദിയിൽ വിദേശങ്ങളിൽ നിന്നെത്തുന്ന ഉംറ തീർത്ഥാടകർക്ക് ആരോഗ്യ ഇൻഷൂറൻസ് നടപ്പിലാക്കിത്തുടങ്ങിയതായി ഹജ്ജ് ഉംറ മീഡിയ ജനറൽ സൂപർ വൈസർ അയ്മൻ അൽ അഫ്റാജ് അറിയിച്ചു.

2020 ജനുവരി 1 ബുധനാഴ്ച മുതലാണു വിദേശങ്ങളിൽ നിന്നെത്തുന്ന ഉംറ തീർത്ഥാടകർക്ക് ആരോഗ്യ ഇൻഷൂറൻസ് ബാധകമാക്കിത്തുടങ്ങിയത്.

ജനുവരി 1 മുതൽ ഇത് വരെ 8400 ഇൻഷൂറൻസ് പോളിസികൾ ഇഷ്യു ചെയ്തു കഴിഞ്ഞു. ഇൻഷൂറൻസ് സൗകര്യമുള്ളതിനാൽ സൗദിയിലെ സർക്കാർ, സ്വകാര്യ ആശുപത്രികളിൽ പാസ്പോർട്ട് നംബറുകൾ ഉപയോഗിച്ച് തീർത്ഥാടകർക്ക് ചികിത്സ തേടാം.

വിദേശങ്ങളിൽ നിന്നെത്തുന്ന തീർത്ഥാടകർക്ക് ഇൻഷൂറൻസ് നിർബന്ധമാക്കുന്ന പദ്ധതി കഴിഞ്ഞ വർഷം അവസാനമാണു അധികൃതർ തീരുമാനിച്ചത്. ഇതോടെ നാട്ടിൽ നിന്നുള്ള ഉംറ തീർത്ഥാടനത്തിനു അല്പം ചിലവ് കൂടും.

അതേ സമയം ഈ വർഷത്തെ ഉംറ സീസൺ ആരംഭിച്ച് 4 മാസം പിന്നിട്ടപ്പോഴേക്കും 22.5 ലക്ഷത്തോളം വിദേശ തീർത്ഥാടകരാണു ഇതിനകം സൗദിയിലെത്തിയത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്