അടുത്ത മൂന്ന് മാസം കൊണ്ട് സൗദിവത്ക്കരണം പുതിയ മേഖലകളിലേക്കെന്ന് അധികൃതർ
റിയാദ്: സ്വകാര്യ മേഖലയിലെ തൊഴിലന്വേഷകരിൽ 80 ശതമാനവും വനിതകളാണെന്ന് സൗദി ജോബ് ഡെലവപ്മെൻ്റ് അസിസ്റ്റൻ്റ് സെക്രട്ടറി ഫഹദ് അൽ ബദാഹ് അറിയിച്ചു.
അതേ സമയം അടുത്ത മൂന്ന് മാസങ്ങൾക്കുള്ളിൽ തൊഴിൽ മേഖലയിൽ രണ്ട് പുതിയ പ്രഫഷൻ കൂടി സൗദിവത്ക്കരിക്കുമെന്നും ഫഹദ് അൽ ബദാഹ് പറഞ്ഞു.
സൗദി യുവതി യുവാക്കൾ ജോലി ചെയ്യാൻ താത്പര്യപ്പെടുന്ന തൊഴിൽ മേഖലയിലായിരിക്കും സൗദിവത്ക്കരണം നടപ്പാക്കുക.
ലക്ഷ്യമാക്കപ്പെട്ട തൊഴിൽ മേഖലയിൽ ക്രമീകരണങ്ങൾ നടത്തുവാൻ തൊഴിൽ മന്ത്രാലയം സ്വകാര്യ മേഖലയിലെ പങ്കാളികളുമായി കൈകോർക്കും.
ഓരോ വർഷവും സ്വദേശിവത്ക്കരണം നടത്തേണ്ട പ്രഫഷനുകളുടെ എണ്ണം വർധിപ്പിക്കുകയാണു അധികൃതരുടെ ലക്ഷ്യം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa