തിങ്കളാഴ്‌ച, ജൂൺ 8, 2026
GCCIndiaTop Stories

ഗൾഫിലെ വരുമാനത്തിന് ഇന്ത്യയിൽ ടാക്സ്; പ്രവാസികളുടെ നെഞ്ചത്തടിച്ച് കേന്ദ്ര ബജറ്റ്

വെബ്ഡെസ്ക് : ഗൾഫ് രാജ്യങ്ങളിൽ അടക്കം വിവിധ വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് വൻ തിരിച്ചടിയായിരിക്കുകയാണു കഴിഞ്ഞ ദിവസം അവതരിപ്പിച്ച കേന്ദ്ര ബജറ്റ്

ബജറ്റ് നിർദ്ദേശ പ്രകാരം വിദേശ രാജ്യങ്ങളിൽ വരുമാനത്തിന് ഒരു ടാക്‌സും അടക്കാത്ത പ്രവാസികൾക്ക് ഇനി ഇന്ത്യയിൽ വരുമാന നികുതി നൽകേണ്ടി വരും .

അതായത് നിലവിൽ ഗൾഫ് രാജ്യങ്ങളിൽ വരുമാനത്തിന് ടാക്സ് അടക്കേണ്ടതില്ലാത്ത പ്രവാസികൾക്ക് ഇനി ഇന്ത്യയിൽ വരുമാനത്തിന് ടാക്സ് അടക്കേണ്ടി വരുമെന്ന് സാരം.

അതോടൊപ്പം വിദേശ രാജ്യത്ത് 240 ദിവസം താമസിക്കുന്നവരെയാണു ഇനി മുതൽ എൻ ആർ ഐ ആയി പരിഗണിക്കുക എന്നതും പുതിയ നിർദ്ദേശത്തിൽ പറയുന്നു. നേരത്തെ 182 ദിവസം വിദേശത്ത് താമസിക്കുന്നവർക്കായിരുന്നു എൻ ആർ ഐ പദവി ലഭിച്ചിരുന്നത്.

കേന്ദ്രത്തിൻ്റെ പുതിയ ബജറ്റ് നിർദ്ദേശത്തിനെതിരെ പ്രവാസ ലോകത്ത് നിന്ന് ശക്തമായ പ്രതിഷേധമാണു ഉയരുന്നത്. മാധ്യമങ്ങളിലും സോഷ്യൽ മീഡിയകളിലും ഇതിനകം പ്രതിഷേധ സ്വരങ്ങൾ ഉയർന്ന് കഴിഞ്ഞു.

ഗൾഫ് രാജ്യങ്ങളിൽ സന്ദർശനം നടത്തിയ വേളയിൽ മോഡിക്ക് സ്വീകരണം നൽകിയ പ്രവാസ ലോകത്തോടുള്ള കേന്ദ്രത്തിൻ്റെ നന്ദി ഇപ്രകാരമാണോ എന്നാണു സോഷ്യൽ മീഡിയകളിൽ പ്രവാസികൾ ചോദിക്കുന്നത്.

മറ്റു വിദേശ രാജ്യങ്ങളെ അപേക്ഷിച്ച് കാലാവസ്ഥയിലും മറ്റു സാഹചര്യങ്ങളിലും ജീവിതത്തോട് പട വെട്ടുന്ന ഗൾഫ് പ്രവാസികളുടെ നെഞ്ചത്തടിച്ചുള്ള കേന്ദ്രത്തിൻ്റെ ടാക്സ് നിർദ്ദേശം നടപ്പിലായാൽ അത് സാധാരണക്കാരായ പ്രവാസികളെ ഏതെല്ലാം രീതിയിലായിരിക്കും ബാധിക്കുക എന്നത് കണ്ടറിയേണ്ടിയിരിക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്