സ്പൈസ് ജെറ്റ് ഈ മാസം അവസാനം വരെയുള്ള ജിദ്ദ വിമാനങ്ങൾ കാൻസൽ ചെയ്‌തു; ഇത്തിഹാദിൽ വിസിറ്റിംഗ് വിസക്കാർക്ക് യാത്ര ചെയ്യാം
കരിപ്പൂർ: കരിപ്പൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന് ജിദ്ദയിലേക്കുള്ള സ്‌പൈസ് ജെറ്റിന്റെ ഈ മാസം 4 ആം തീയതി മുതൽ മാർച്ച് 28 വരെയുള്ള എല്ലാം സർവീസുകളും കാൻസൽ ചെയ്തതായി ട്രാവൽസ് വൃത്തങ്ങൾ അറിയിച്ചു. അതേ സമയം ഈ മാസം 10 ആം തീയതിയിലെ സർവീസ് മാത്രം കാൻസൽ ചെയ്തിട്ടില്ല എന്നും അറിയിപ്പിലുണ്ട്.

നേരത്തെ സ്പൈസ് ജെറ്റിൻ്റെ ടിക്കറ്റുകൾ പർച്ചേസ് ചെയ്തവർക്ക് മുഴുവൻ തുകയും തിരികെ നൽകുമെന്നും ട്രാവൽസ് മേഖലയിലുള്ളവർ അറിയിച്ചു. ഓൺലൈൻ പർച്ചേസ് ചെയ്തവരും മറ്റും ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്നും ബന്ധപ്പെട്ടവർ ഓർമ്മിപ്പിക്കുന്നു.

അതേ സമയം സൗദിയിലേക്കുള്ള ഫാമിലിവി വിസിറ്റിംഗ് വിസയുള്ള യാത്രക്കാരെ ഇത്തിഹാദ് എയർവേസ് സ്വീകരിക്കുന്നുണ്ടെന്ന് പ്രത്യേകം സന്ദേശം ഏതാനും നിമിഷങ്ങൾക്ക് മുംബ് ബന്ധപ്പെട്ടവർ അറിയിച്ചിട്ടുണ്ട്.

നിലവിൽ കരിപ്പൂരിൽ നിന്നും സൗദി എയർവേസ്, ഫ്ളൈനാസ്, എയർ അറേബ്യ തുടങ്ങിയ വിമാനക്കംബനികളെല്ലാം ഫാമിലി വിസിറ്റിംഗ് വിസക്കാരെ കൊണ്ട് പോകുന്നുണ്ട്. മടക്കിയ അവസ്ഥ ഉണ്ടായിട്ടില്ലെന്നും ട്രാവൽസ് ഫീൽഡിലുള്ളവർ പറയുന്നു.

അതേ സമയം കഴിഞ്ഞ ദിവസം കൊച്ചിയിൽ നിന്ന് ചില ഫാമിലി വിസക്കാരെ ബോഡിംഗ് നൽകാതെ മടക്കിയയച്ചതായി പറയപ്പെടുന്നുണ്ട്. എന്നാൽ ഇതിനെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

അത് കൊണ്ട് തന്നെ ഏത് വിമാനങ്ങളുടെ ടിക്കറ്റുകൾ പർച്ചേസ് ചെയ്തവരാണെങ്കിലും എയർലൈൻ ഓഫീസുമായും ടിക്കറ്റെടുത്ത ട്രാവൽ ഏജൻ്റുമായും ബന്ധപ്പെടുന്നത് ഗുണം ചെയ്യും. ഫാമിലി വിസിറ്റ് വിസക്കാരെ കൊണ്ട് പോകുമെന്ന് ഉറപ്പുള്ള വിമാനങ്ങളുടെ ടിക്കറ്റുകൾ എടുക്കുന്നതിനും ശ്രമിക്കുക.

നിലവിലെ സാഹചര്യത്തിൽ ഇത് വരെ സൗദിയിലേക്ക് വിസിറ്റ് വിസക്കാർക്കോ റി എൻട്രിക്കാർക്കോ മറ്റോ യാതൊരു തരത്തിലുമുള്ള വിലക്കും ഏർപ്പെടുത്തിയിട്ടില്ല എന്നത് പ്രത്യേകം ഓർക്കുക. ഇത് സംബന്ധിച്ച് സൗദി ജവാസാത്ത് തന്നെ ഔദ്യോഗികമായി ട്വിറ്ററിലൂടെ അറിയിക്കുകയും ചെയ്തിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
