സൗദി വർക്ക് പെർമിറ്റ് ഫീസും സ്ഥാപനങ്ങൾക്കുള്ള പിഴയും അടക്കുന്ന സംവിധാനം തത്ക്കാലത്തേക്ക് നിർത്തലാക്കും
റിയാദ്: വിദേശ തൊഴിലാളികളുടെ വർക്ക് പെർമിറ്റ് ഫീസും ചെക്കിംഗിൽ പിടിക്കപ്പെട്ടതിനും സൗദിവത്ക്കരണം നടത്താത്തതിനും അടക്കാനുള്ള ചാർജ്ജുകളും അടക്കുന്ന സംവിധാനം താത്ക്കാലികമായി നിർത്തലാക്കുമെന്ന് സൗദി മാനവ വിഭവശേഷി – സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.

മന്ത്രാലയത്തിൻ്റെ വെബ്സൈറ്റിലെ ഇലക്ട്രോണിക് സംവിധാനങ്ങളിൽ ചില പരിഷ്ക്കരണങ്ങൾ നടത്തുന്നതിനു വേണ്ടിയാണു താത്ക്കാലികമായി പേയ്മെൻ്റ് സംവിധാനം നിർത്തലാക്കുക.

ഈ മാസം 6 മുതൽ 8 വരെയുള്ള തീയതികളിലായിരിക്കും ഇലക്ട്രോണിക് പേയ്മെൻ്റ് സംവിധാനം പ്രവർത്തന രഹിതമാകുകയെന്ന് മന്ത്രാലയം അറിയിച്ചു. ആ മൂന്ന് ദിവസങ്ങളിൽ ഇഖാമ പുതുക്കാൻ ആഗ്രഹിക്കുന്നവർ വർക്ക് പെർമിറ്റ് ഫീസ് ആറാം തീയതിക്ക് മുമ്പ് തന്നെ അടക്കുകയായിരിക്കും നല്ലത്.
നേരത്തെ ഇഷ്യു ചെയ്ത അടക്കാനുള്ള ബില്ലുകളോ മറ്റോ ഉണ്ടെങ്കിൽ മേൽ സൂചിപ്പിക്കപ്പെട്ട തീയതിക്ക് മുംബായിത്തന്നെ അടക്കണമെന്ന് മന്ത്രാലയം ഓർമ്മപ്പെടുത്തി .
നേരത്തെ സൗദി സിവിൽ മന്ത്രാലയം സൗദി തൊഴിൽ മന്ത്രാലയത്തിൽ ലയിപ്പിക്കുകയും മന്ത്രാലയത്തിൻ്റെ പേര് സൗദി മാനവ വിഭവശേഷി – സാമൂഹിക വികസന വകുപ്പ് എന്നാക്കി മാറ്റുകയും ചെയ്തിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
