ഹൃദയാഘാതം; സൗദിയിൽ വണ്ടൂർ സ്വദേശി മരണപ്പെട്ടു.
ഖമീസ് മുശൈത്ത്: വണ്ടൂർ ചെട്ട്യാർമൽ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ഖമീസ് മുശൈത്തിൽ മരിച്ചു.
ശിഹാബലി ആലിക്കാപറമ്പിൽ ആണ് ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായത്. 45 വയസ്സായിരുന്നു. സൗദിയിൽ 18 വർഷമായി അൽ ജസീറ കമ്പനിയിൽ ജോലിക്കാരനായിരുന്നു.
വണ്ടൂർ ചെട്ട്യാർമൽ കെ എം സി സി സെക്രട്ടറിയായിരുന്നു അദ്ദേഹം. ഖമീസ് മുശൈത്ത് കെ എം സി സി പ്രസിഡന്റ് ബഷീർ മുന്നിയൂർ, ദിനേശൻ വണ്ടൂർ, ബാപ്പുട്ടി അൽ ജസീറ തുടങ്ങിയവരുടെ നേതൃത്വത്തിൽ നിയമ നടപടികൾ പൂർത്തിയാക്കി വരുന്നു.
പരേതനായ മുഹമ്മദാണ് പിതാവ്, മാതാവ് ആമിന. ഭാര്യ നജ്മുന്നിസ. മക്കൾ: മുഹമ്മദ് മുൻഷിദ്, മുഹമ്മദ് മുൻതസിൽ, മെഹബിൻ ഫാത്തിമ, സഹോദരന്മാർ: മുഹമ്മദ് കോയ, ഉണ്ണി മെയ്തീൻ, മുഹമ്മദ് ശഫീഖ്, റഫീഖലി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
