തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

ജിദ്ദയിലെ ഏഴ് ഡിസ്റ്റ്രിക്കുകകളിൽ 24 മണിക്കൂര്‍ കര്‍ഫ്യൂവും പ്രവേശന വിലക്കും ഐസൊലേഷനും നിലവിൽ വന്നു

ജിദ്ദ:കോവിഡ്19 വ്യാപനം നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായി ജിദ്ദയിലെ ഏഴ് ഡിസ്റ്റ്രിക്കുകളിൽ 24 മണിക്കൂര്‍‌ പ്രവേശന നിയന്ത്രണവും കര്‍ഫ്യൂവും ഏര്‍പ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

ജിദ്ദ ഗവര്‍ണറേറ്റിൽ ഉൾപ്പെട്ട കിലോ 14 സൗത്ത്, കിലോ 14 നോർത്ത്, മഹ്ജര്‍, ഗുലൈൽ, അല്‍ ഖുറയാത്ത്, കിലോ 13, പെട്രോമിന്‍ എന്നീ ഡിസ്റ്റ്രിക്കുകളിലാണു കർഫൂ ഏർപ്പെടുത്തിയത്.

ഈ ഏഴ് ഡിസ്റ്റ്രിക്കുകളും പൂര്‍ണമായും ഐസൊലേറ്റ് ചെയ്തിട്ടുണ്ട്. ഇവിടെയുള്ളവര്‍ പുറത്തേക്ക് പോകാനോ പുറമെ നിന്നുള്ളവര്‍ക്ക് ഇവിടേക്ക് പ്രവേശിക്കാനോ പാടില്ല.

ഏപ്രിൽ 4 ശനിയാഴ്ച മൂന്ന് മണി മുതല്‍ ഉത്തരവ് പ്രാബല്യത്തിലായിട്ടുണ്ട്. ഈ മേഖലയിലുള്ളവര്‍ക്ക് ഭക്ഷണം, മരുന്ന് എന്നീ അത്യാവശ്യ ആവശ്യങ്ങള്‍ക്ക് മാത്രം രാവിലെ ആറ് മുതല്‍ വൈകീട്ട് മൂന്ന് വരെ പുറത്തിറങ്ങാം. ഈ ഡിസ്റ്റ്രിക്കിലെ മുഴുവൻ ആളുകളും നിരീക്ഷണത്തിലായിരിക്കും.

കർഫ്യൂ സമയങ്ങളിൽ പ്രവേശനം അനുവദിച്ചിരുന്ന പ്രത്യേക വിഭാഗങ്ങൾക്ക് മാത്രം ഈ ഡിസ്റ്റ്രിക്കുകളിലേക്ക് നിബന്ധനകൾക്കും നടപടിക്രമങ്ങൾക്കും വിധേയമാായി പ്രവേശിക്കാം.

വൈറസ് വ്യപനം തടയുന്നതിൻ്റെ ഭാഗമായി കഴിഞ്ഞ ദിവസം മക്കയിലും മദീനയിലും അധികൃതർ 24 മണിക്കൂർ കർഫ്യൂവും പ്രവേശന വിലക്കും ഏർപ്പെടുത്തിയിരുന്നു.

കർഫ്യൂ നിബന്ധനകൾ ലംഘിക്കുന്നവർക്ക് ശക്തമായ മുന്നറിയിപ്പാണു അധികൃതർ നൽകിയിരുന്നത്. നിയമ ലംഘനം നടത്തുന്നവർക്ക് 10,000 റിയാലാണു പിഴ ചുമത്തുക. ആവർത്തിക്കുന്നവർക്ക് ഇരട്ടി തുകയും തടവും ലഭിക്കും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്