കുവൈത്തിൽ ആദ്യ കോവിഡ് മരണം റിപ്പോർട്ട് ചെയ്തു; മരിച്ചത് ഇന്ത്യക്കാരൻ
കുവൈറ്റ് സിറ്റി: രാജ്യത്തെ ആദ്യ കോവിഡ്മരണം ആരോഗ്യ മന്ത്രാലയം സ്ഥിതീകരിച്ചു. 46 വയസ്സുകാരനായ ഇന്ത്യക്കാരനാണ് മരിച്ചത്. ഇദ്ദേഹം ഗുജറാത്ത് സ്വദേശിയാണ്.
കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ പുതിയ 62 കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇപ്പോൾ രാജ്യത്ത് നിലവിൽ 479 രോഗികളാണ് ചികിത്സയിൽ കഴിയുന്നത് എന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ വക്താവ് അറിയിച്ചു.
ഇന്ന് കുവൈറ്റി ആരോഗ്യ മന്ത്രി ഷെയ്ഖ് ഡോക്റ്റർ ബാസെൽ അൽ സബഹ് 11 പേർ രോഗവിമുക്തരായ സന്തോഷം അറിയിച്ചിരുന്നു. നിലവിൽ 93 രോഗബാധിതർ കുവൈറ്റിൽ രോഗമുക്തി നേടിയിട്ടുണ്ട്.
കൊറോണ രോഗം ബാധിച്ചുവെന്ന സംശയത്തിൽ ക്വാറന്റെയ്നിൽ കഴിഞ്ഞിരുന്ന 587 ഏഷ്യക്കാരെ കൂടുതൽ നിരീക്ഷണങ്ങൾക്കായി ദാസ്മാനിൽ നിന്ന് ഒരു അംഗീകൃത ക്വറന്റയിൻ ഫസിലിറ്റിയിലേക്ക് മാറ്റി. കൂടാതെ 39 പേരെ തുടർ ചികിത്സക്കായി ജാബർ ആശുപത്രിയിലേക്കും മാറ്റിയതായി അധികൃതർ അറിയിച്ചു.
രാജ്യം കനത്ത സുരക്ഷാനടപടികൾ സ്വീകരിച്ച് കോവിഡ്19 നിനെ പ്രതിരോധിച്ച് കൊണ്ടിരിക്കുകയാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
