കൊറോണക്ക് ഇത് വരെ മരുന്ന് കണ്ടെത്തിയിട്ടില്ല; രണ്ടാഴ്ചത്തെ സർവേ പ്രയോജനപ്പെട്ടത് 10 ലക്ഷം പേർക്ക്: സൗദി ആരോഗ്യ മന്ത്രാലയം
ജിദ്ദ: കൊറോണ വൈറസിനു ഇത് വരെ മരുന്ന് കണ്ടെത്തിയിട്ടില്ലെന്നും വ്യക്തമായ ഒരു ചികിത്സയും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെന്നും സൗദി ആരോഗ്യ മന്ത്രാലയ വാക്താവ് ഡോ:മുഹമ്മദ് അബ്ദുൽ ആലി അറിയിച്ചു.
വൈറസ് ബാധിതരെ കണ്ടെത്തുന്തിനായി രണ്ടാഴ്ച മുംബ് ആരംഭിച്ച ഫീൽഡ് സർവേ കൊണ്ട് ഇത് വരെ 10 ലക്ഷം പേർക്ക് പ്രയോജനം ലഭിച്ചിട്ടുണ്ടെന്നും ഡോ:മുഹമ്മദ് അബ്ദുൽ ആലി പറഞ്ഞു.
1289 കേസുകളാണു സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രേഖപ്പെടുത്തിയത്. ഇതിൽ 84 ശതമാനവും വിദേശികളും 16 ശതമാനം സദേശികളുമാണ്.
സൗദിയിൽ ഇത് വരെ രേഖപ്പെടുത്തിയ കൊറോണ കേസുകളുടെ എണ്ണം 18811 ആയിട്ടുണ്ട് ഇതിൽ 16136 കേസുകളാണു ചികിത്സയിലുള്ളത്. പുതുതായി 174 പേർ കൂടി രോഗമുക്തരായതോട് ഇത് വരെ അസുഖം ഭേദമായവരുടെ എണ്ണം 2531 ആയി ഉയർന്നിട്ടുണ്ട്.
പുതുതായി 5 മരണമാണു റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതിൽ 2 സ്വദേശികളും 3 വിദേശികളുമാണുള്ളത്. 43 നും 82 നും ഇടയിൽ പ്രായമുള്ള ഇവർ എല്ലാവരും നേരത്തെ മാറാവ്യാധികൾ ഉള്ളവരായിരുന്നുവെന്നും മന്ത്രാലയ വാക്താവ് അറിയിച്ചു. ഇത് വരെ സൗദിയിൽ രേഖപ്പെടുത്തിയ കൊറോണ മരണം 144 ആണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa