കർഫ്യു ഇളവ്; വിവിധ ഗവർണ്ണറേറ്റുകൾക്കും പട്ടണങ്ങൾക്കുമുള്ള പ്രവേശന വിലക്ക് തുടരും
ജിദ്ദ: റമളാനിൽ കർഫ്യൂവിൽ ഇളവ് പ്രഖ്യാപിച്ചെങ്കിലും വിവിധ പ്രവിശ്യകളിൽ നിന്നും നഗരങ്ങളിൽ നിന്നുമുള്ള യാത്രാ വിലക്കുകൾ തുടരുമെന്ന് സുരക്ഷാ വിഭാഗം അറിയിച്ചു.
ഇത് പ്രകാരം റിയാദ്, മക്ക, മദീന, തബൂക്ക്, ദമാം , ദഹ്രാൻ, ഹുഫൂഫ് തുടങ്ങിയ പട്ടണങ്ങളിൽ നിന്ന് പുറത്തേക്ക് പോകുന്നതിനും ഇവിടങ്ങളിലേക്ക് പുറത്ത് നിന്ന് പ്രവേശിക്കുന്നതിനുമുള്ള നിലവിലെ വിലക്ക് തുടരും.
അതോടൊപ്പം ജിദ്ദ, ത്വാഇഫ്, ഖത്വീഫ്, ഖോബാർ, സ്വാംഥ്വ, അദ്ദായർ തുടങ്ങിയ ഗവർണ്ണറേറ്റുകളിലേക്ക് പുറത്ത് നിന്ന് പ്രവേശിക്കുന്നതിനും ഇവിടങ്ങളിൽ നിന്ന് പുറത്തേക്ക് പോകുന്നതിനുമുള്ള വിലക്കുകളും തുടരും.
സൗദി ഭരണാധികാരി സല്മാൻ രാജാവിൻ്റെ പ്രത്യേക നിർദ്ദേശപ്രകാരം റമളാൻ 3 മുതൽ റമളാൻ 20 വരെ കർഫ്യൂവിൽ ഭാഗികമായി ഇളവ് അനുവദിച്ചിരുന്നു.
മക്കയെയും മക്കയിലെയും ജിദ്ദയിലേയും മദീനയിലെയും ദമാമിലെയും അൽ അഹ്സയിലേയും പൂർണ്ണമായും ഐസൊലേറ്റ് ചെയ്ത ചില ഡിസ്റ്റ്രിക്കുകളെയും കർഫ്യൂ ഇളവിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇവിടങ്ങളിൽ 24 മണിക്കൂർ കർഫ്യൂ തുടരും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa