കോവിഡ് കാലത്തിനു ശേഷം ഇനിയെന്ത് ?
കോവിഡ് 19 പ്രധിരോധത്തിന്റെ ഭാഗമായി ജനജീവിതത്തിനേർപ്പെടുത്തിയ നിയന്ത്രങ്ങളിൽനിന്നു പതിയെ പതിയെ നാം സാധാരണ (ന്യൂ നോർമൽ) ജീവിതത്തിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. തുടക്കത്തിൽ ഉണ്ടായിരുന്ന ഭയം ഇന്ന് പലർക്കുമില്ല. കോവിഡ് നെ പടിക്കുപുറത്തുനിർത്തി അകത്തളംങ്ങളിൽ നാം സുരക്ഷിതരായിരുന്ന കാലം കടന്ന് ഇന്ന് നാം അതിനോടൊപ്പം ജീവിക്കാൻ പഠിച്ചു തുടങ്ങിയിരിക്കുന്നു, അല്ലെങ്കിൽ പഠിക്കേണ്ടിയിരിക്കുന്നു.
ഈ ഒരു പ്രതിസന്ധി കടന്നു നാം മുന്നോട്ടു പോകുമ്പോൾ അഭിമുഖീകരിച്ചേക്കാവുന്ന പ്രശ്‌നങ്ങൾ നിരവധിയാണ്. അതിൽ ഏറ്റവും പ്രധാനം തൊഴിൽ മേഖലയിൽ നിലവിൽ ഉണ്ടായിരിക്കുന്ന, വരുംദിവസങ്ങളിൽ കൂടുതലായി ഉണ്ടാവാൻ സാധ്യതയുള്ള തൊഴിൽ നഷ്ട്ടപ്പെടലുകൾ തന്നെയാണ്. കോവിഡ് പ്രധിരോധ പ്രവർത്തനങ്ങളിലെ ഗൗരവഇടപെടലുകൾ പോലെതന്നെ തുല്യപ്രധാനത്തോടെ പരിഗണിക്കപ്പെടേണ്ട ഒരു വിഷയംതന്നെയാണിത്.
കഴിയുന്നത്രവേഗം പിന്നണിയിൽ പദ്ധതികൾ ആവിഷ്ക്കരിച്ചു തുടങ്ങേണ്ടതുമുണ്ട്. ഈ അവസരത്തിൽ തൊഴിൽ നഷ്ട്ടപ്പെട്ടു നാട്ടിലേക്കു മടങ്ങുന്ന പ്രവാസികളുടെ എണ്ണം ഒട്ടും കുറവല്ല, അതുപോലെതന്നെയാണ് മറ്റു സംസ്ഥാനകളിൽ ജോലി നഷ്ട്ടപ്പെടുന്നവർ, നമ്മുടെ നാട്ടിൽതന്നെ ജോലി നഷ്ടപ്പെടാൻ സാധ്യതയുള്ളവർ, കൂടാതെ പ്രൊഫഷണൽ കോഴ്സ്കൾ പഠിച്ചു ഒരുപാട് പ്രതീക്ഷയോടെ ക്യാമ്പസ് പ്ലേസ്‌മെന്റ്കൾ സ്വപ്നംകണ്ട് ഈ വർഷം വിവിധ യൂണിവേഴ്സിറ്റികളിൽനിന്നു പഠിച്ചിറങ്ങുന്നവർ അങ്ങനെ വലിയ ഒരു വിഭാഗം വരുന്ന ആളുകൾ വിഷമഘട്ടത്തിലേക്കുകടക്കും. തൊഴിൽ മേഖലയിൽ ലോകത്താകമാനം സംജാതമായിരിക്കുന്ന ഈ പ്രതികൂലവസ്തയിൽ വരും വർഷങ്ങളിൽ പുതിയ റിക്രൂട്ടുമെന്റ്കൾ ഉണ്ടാകുമെന്നുകരുതാനും നിർവ്വാഹമില്ല.
ഒരുപാട് പണം നേടി സമ്പന്നരായി മാറുകയെന്ന ചിന്തയിൽനിന്നു ജീവിക്കാനുള്ളതു നേടി സന്തോഷത്തോടെ, സുരക്ഷിതരായി ജീവിക്കാൻ, പണം മനുഷ്യന് വേർതിരിവുകൽപ്പിക്കാതിരുന്ന ഈ കോവിഡ് കാലം പലർക്കും പ്രേരകശക്ത്തിയായി. അതുകൊണ്ടുതന്നെ നമ്മുടെ ചുറ്റുപാടും കണ്ണടച്ചു നമ്മൾ കാണാൻ കൂട്ടാക്കാതിരുന്ന പല തൊഴിൽ മേഖലകളും ഇന്ന് കണ്മുന്നിൽ തെളിഞ്ഞു വരുന്നുണ്ട്. അതിനെയൊക്കെ ഗൗരവമായി പരിഗണിക്കണം.
അതോടൊപ്പംതന്നെ ഈ അവസരത്തിൽ നമ്മൾ കൈവരിച്ച നേട്ടങ്ങൾ ലോകത്തിനുമുൻപിൽ അവതരിപ്പിക്കാൻ ഉതകുന്നതാണെന്ന ഉത്തമബോധ്യം ഭരണകൂടത്തിനുണ്ടെങ്കിൽ അതിനെയൊക്കെ പുതിയ അവസരങ്ങളാക്കി മാറ്റാൻ കഴിയണം. ഏതു വെല്ലുവിളിയും പുതിയ അവസരങ്ങൾ സൃഷ്ടിക്കാറുണ്ടല്ലോ!
ചൈന പോലുള്ള രാജ്യങ്ങളിൽ നിന്ന് പല കമ്പനികളും പുറത്തുപോകാൻ ആഗ്രഹിക്കുന്നുണ്ടെന്ന വാർത്തകൾ കാണുന്നുണ്ട്( എത്രമാത്രം ശെരിയാണെന്ന്അറിയില്ല) അങ്ങനെ ഒരു സാഹചര്യം ഉണ്ടായാൽ അവയെ നമ്മുടെ നാട്ടിലേക്കു എത്തിക്കാൻ നിലവിലെ നമ്മുടെ പ്രശസ്‌തിയുടെ മൂല്യത്തിനാകുമോ?
നിലവിൽ ഗവണ്മെന്റ് ആവിഷ്ക്കരിച്ചു നടപ്പാക്കിക്കൊണ്ടിരിക്കുന്ന “തൊഴിലുറപ്പു പദ്ധതി” എങ്ങനെ കുറച്ചുകൂടി കാര്യക്ഷമമായി മാറ്റാൻ കഴിയുമോയെന്നു ചിന്തിക്കണം. ഇതിനായി ഉപയോഗിക്കുന്ന പണവും അതിലുപരി മനുഷ്യവിഭവ ശേഷിയും നമ്മുടെ കാർഷിക മേഖലയെ ശക്ത്തിപ്പെടുത്താൻഎന്തുകൊണ്ട് ഉപയോഗപ്പെടുത്തിക്കൂട??? പണം വെറുതെ കൊടുക്കാൻ കഴിയാത്തതുകൊണ്ട് എന്തിനോവേണ്ടി കൊടുക്കുന്നു എന്നതിലുപരിയായി ഇപ്പോഴത്തെ ഇതിന്റെ ഇമ്പ്ലിമെന്റേഷൻ രീതിയെ കാണാൻ കഴിയില്ല.
സ്ത്രീകളുടെ കഴിവും ഗവണ്മെന്റ്ടെ പണവും കൃത്യമായി വേണ്ടരീതിയിൽ ഉപയോഗപ്പെടുത്താൻ കഴിഞ്ഞാൽ നമ്മുടെ കാർഷിക മേഖലയ്ക്ക് ഒരു ഉണർവുണ്ടാകുമെന്നു തോന്നുന്നു. കുറച്ചു ദിവസങ്ങൾക്കു മുൻപ് നമ്മുടെ സംസ്ഥാന അതിർത്തി അടച്ചപ്പോൾ മാത്രമാണ് ഭക്ഷ്യ ധാന്യങ്ങളുടെ കരുതൽ ശേഖരണത്തെക്കുറിച്ചുള്ള ചർച്ച ഉണ്ടായതും കാര്യങ്ങൾ ഇങ്ങനെയൊക്കെയാണോയെന്ന് നമ്മൾ സാധാരണക്കാർ പലരും ആലോചിക്കാൻ തുടങ്ങിയതും. കയ്യിൽ പണം ഉണ്ടെകിൽ ഇതൊക്കെ താനെവന്നുകൊള്ളുമെന്ന ധാരണയിൽ ഒരു മാറ്റം വന്നിട്ടുണ്ട്, ഇതൊരു നല്ല തുടക്കമാകട്ടെ പലതും പ്രാവർത്തികമാക്കാനുള്ള തുടക്കം. ഇത്തരം ചിന്തകളിലൂന്നിയുള്ള ചർച്ചകൾ ഉണ്ടാവണമെന്നും ആഗ്രഹിക്കുന്നു.
ആന്റണി സ്റ്റീഫൻ
ജുബൈൽ, സൗദിഅറേബ്യ
- കുടുംബഭാരം മുഴുവൻ ഒറ്റക്ക് ചുമക്കേണ്ടി വന്ന ഒരു പ്രവാസി നേഴ്സിന്റെ അനുഭവക്കുറിപ്പ്
- ജോലിയും റീൽസും, ഒരു താത്വിക അവലോകനം
- ആവേശകൊടുമുടിയിൽ ഒരു ഫൈനൽ; ഇത് അർജന്റീന അർഹിച്ച വിജയം
- സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് ICF അൽ ഖസീം രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
- മയ്യിത്തുകൾ കൊണ്ട് വീർപ്പു മുട്ടി ദഹ്ബാൻ മഖ്ബറ!
- കുടുംബത്തിന്റെ അത്താണികളായിരുന്നവരുടെ മരവിച്ച ശരീരങ്ങൾ; പ്രവാസിയുടെ ഹൃദയസ്പർശിയായ കുറിപ്പ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa