Friday, May 3, 2024
Pravasi VoiceTop Stories

ആവേശകൊടുമുടിയിൽ ഒരു ഫൈനൽ; ഇത് അർജന്റീന അർഹിച്ച വിജയം

ഫുട്ബോൾ ലോകകിരീടം എന്ന ഏക ലക്ഷ്യവുമായി നിശ്ചയദാർഢ്യത്തോടെ മികച്ച പ്ലാനിങ്ങും ടീം വർക്കുമായി തുടക്കം മുതൽ 80 ആം മിനുട്ട് വരെ കളി കയ്യടക്കി വെച്ച അർജന്റീനക്ക് ഒടുവിൽ അർഹിക്കുന്ന ജയം.

ആക്രമണവും, അതിലൂന്നിയ പ്രതിരോധവും മികച്ച വേഗതയോടെ തന്നെ കൈവരിച്ചപ്പോൾ എതിരാളികൾ തീർത്തും അപ്രസക്തരാവുന്ന കാഴ്ച്ച. 80 മിനുട്ടിന് ശേഷം എംബാപ്പെ എന്ന യുവപ്രതിഭയുടെ മികച്ച ആക്രമണ ഫുട്ബോൾ ഫൈനലിനെ ആവേശകൊടുമുടിയിൽ നിറുത്തിയ twist.. പിന്നീടങ്ങോട്ട് 120 ആം മിനുട്ട് വരെ നീണ്ടു നിന്ന ഇഞ്ചോടിഞ്ച് കനത്ത പോരാട്ടം.

ഷൂട്ട് ഔട്ട് ഉൾപ്പടെ നാല് ഗോളുമായി എംബാപ്പെയും മൂന്ന് ഗോളുമായി മെസ്സിയും കാണികൾക്ക് താങ്ങാവുന്നതിനുമപ്പുറം ചങ്കിടിപ്പോടെ ഫൈനൽ വിരുന്നൊരുക്കിയ രണ്ടുപേർക്കും ഇരിക്കട്ടെ ഓരോ കുതിരപ്പവൻ.

എംബാപ്പെ, തന്റെ നാളുകൾ ഇനിയും വരാനിരിക്കുന്നേ ഉള്ളൂവെന്ന് അടിവരയിട്ട പ്രകടനം.. ഒടുവിൽ സുവർണ്ണ പാതുകവും നേടി ഹൃദയങ്ങൾ കീഴടക്കി തികഞ്ഞ മൗനത്തോടെ ആരവങ്ങൾക്ക് പിറകിലേക്ക്. ഏതൊരു ഫുട്ബോൾ പ്രേമിക്കും ഹൃദയഭേദകമായിരുന്നു ആ കാഴ്ച്ച.

ഒരു പ്ലെയർ എന്നതിൽ ഉപരി, ഒരു പ്ളേമേക്കർ എന്ന നിലയിൽ തന്റെ അനുഭവ സമ്പത്ത് മുഴുവൻ ആവാഹിച്ച ഇടംകാലിൽ കളിയും ടീമും ഒതുക്കത്തോടെ നിയന്ത്രിച്ച മെസ്സി തന്നെയാണ് ഈ ലോകകപ്പിലെ താരം. പ്രതിഭയുടെ പാരമ്പര്യത്തിന്റെ ഔദാര്യത്തിലല്ല, പരിചയ സമ്പത്തിന്റെ പിൻബലത്തിൽ ടീമിനെ നയിച്ച് അധ്വാനിച്ചു നേടിയ വിജയങ്ങൾ.

ഉദ്വേഗ നിമിഷങ്ങൾക്കൊടുവിൽ ഗോൾകീപ്പറിന്റ ഊഴം വന്നപ്പോൾ തന്റെ റോളും പരിചയസമ്പത്തിന്റ നിറവിൽ ഭംഗിയായി നിർവ്വഹിച്ച് മാർട്ടിന്‌സ് അർജന്റീനക്ക് അർഹിക്കുന്ന കിരീടം സമ്മാനിച്ചു.

ട്രോളുകളെ ഭയന്ന് അർജന്റീന തോറ്റു കാണണെമെന്ന് ആഗ്രഹിച്ചവർ പോലും ആഗ്രഹിച്ച് കയ്യടിച്ചു പോയ നിമിഷങ്ങൾ. ഇത് ഫുട്ബോളിന്റെ വിജയം. ചരിത്രത്തിൽ സുവർണ്ണ ലിപികളിൽ എഴുതിവെക്കേണ്ട ഒരു ഫൈനൽ അധ്യായം.

സഫുവാൻ പെരിഞ്ചീരിമാട്ടിൽ
ജിദ്ദ

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa