സൗദിയിൽ രോഗം സുഖമായവരുടെ എണ്ണം 25,000 കടന്നു; പുതിയ രോഗികളുടെ എണ്ണത്തിലും വർദ്ധനവ്.
ജിദ്ദ: സൗദിയിൽ കോവിഡ് രോഗബാധയിൽ നിന്നും മുക്തരായവരുടെ എണ്ണം 25,000 കടന്നു. 2,056 പേരാണ് ഇന്ന് രോഗമുക്തരായത്. ഇതോടെ രോഗം സുഖപ്പെട്ടവരുടെ ആകെ എണ്ണം 25,722 ആയി.
അതെ സമയം പുതിയ രോഗികളുടെ എണ്ണവും ദിവസം തോറും വർദ്ധിക്കുകയാണ്. 2,736 കേസുകൾ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടു. ആകെ കേസുകളുടെ എണ്ണം 54,752 ആയിട്ടുണ്ട്.
പുതിയ കേസുകളിൽ ഏറ്റവും കൂടുതൽ പേർ മക്കയിൽ നിന്നുള്ളവരാണ്, 557 പേർ. റിയാദിൽ 488 കേസുകളും മദീനയിൽ 392 കേസുകളും, ജിദ്ദയിൽ 357 കേസുകളും റിപ്പോർട്ട് ചെയ്തു. ദമ്മാമിൽ 286 ഉം ഹുഫൂഫ്, ജുബൈൽ എന്നിവിടങ്ങളിൽ 149 വീതം പേരിലും പുതുതായി കോവിഡ് സ്ഥിരീകരിച്ചു.
വിവിധ രാജ്യക്കാരായ 10 പേരാണ് ഇന്ന് മരണപ്പെട്ടത്. മക്ക, ജിദ്ദ, റിയാദ്, മദീന എന്നിവിടങ്ങളിലാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇതോടെ കോവിഡ് ബാധിച്ചു രാജ്യത്ത് മരണപ്പെട്ടവരുടെ എണ്ണം 312 ആയി.
28,718 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നവർ. ഇതിൽ 202 പേരുടെ നില ഗുരുതരമാണ്. പതിനായിരത്തിലധികം പേരെയാണ് ഓരോ ദിവസം കോവിഡ് പരിശോധനക്ക് വിദേയരാക്കുന്നത്. ഇതുവരെയായി 586,405 കോവിഡ് റെസ്റ്റുകളാണ് രാജ്യത്ത് നടത്തിയത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa