ഇരു ഹറമുകളിലും പെരുന്നാൾ നമസ്ക്കാരം നിർവ്വഹിക്കാൻ രാജാവിൻ്റെ അംഗീകാരം; പൊതു ജനങ്ങൾക്ക് പ്രവേശനമുണ്ടാകില്ല
ജിദ്ദ: മക്കയിലെ മസ്ജിദുൽ ഹറാമിലും മദീനയിലെ മസ്ജിദുന്നബവിയിലും പെരുന്നാൾ നമസ്ക്കാരങ്ങൾ നിർവ്വഹിക്കുന്നതിനു സൗദി ഭരണാധികാരി സല്മാൻ രാജാവ് അംഗീകാരം നൽകി.
അതേ സമയം ഈദ് നമസ്ക്കാരങ്ങൾക്ക് പുറത്ത് നിന്നുള്ളവർക്ക് പ്രവേശനം ഉണ്ടാകില്ല. റമളാനിൽ നിർവ്വഹിച്ചത് പോലെ ഹറം കാര്യ വകുപ്പ് ജീവനക്കാർക്കും ഹറം പരിപാലന തൊഴിലാളികൾക്കും മാത്രമായിരിക്കും പ്രവേശനം.
ഈ വൈറസ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിലും മഹത്തായ ആരാധനാനുഷ്ടാനങ്ങൾ നില നിർത്തുന്നതിനുള്ള സല്മാൻ രാജാവിൻ്റെ പ്രത്യേക താത്പര്യത്തിനും ശ്രമങ്ങൾക്കും ഇരു ഹറം കാര്യ വകുപ്പ് മേധാവി ശൈഖ് അബ്ദുറഹ്മാൻ പ്രത്യേകം നന്ദി അറിയിച്ചു.
ഇരു ഹറമുകളെയും രക്ഷാധികാരികളെയും സംരക്ഷിക്കണമെന്നും ഈ മഹാമാരിയിൽ നിന്ന് മുക്തി നേടി ഏറ്റവും മികച്ച അവസ്ഥ തിരിച്ച് വരട്ടെയെന്നും ശൈഖ് സുദൈസ് പ്രാർത്ഥിച്ചു.
കഴിഞ്ഞ ദിവസം സൗദിയിൽ എവിടെയും മാസപ്പിറവി ദൃശ്യമാകാത്തതിനെത്തുടർന്ന് സൗദി സുപ്രീം കോടതി ഞായറാഴ്ച ഈദുൽ ഫിത്വർ ആയി പ്രഖ്യാപിച്ചിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa