മക്കയിലേക്ക് പ്രവേശനത്തിനു അനുമതി: രണ്ട് ഘട്ടങ്ങളിലായി കർഫ്യുവിൽ ഇളവ്; കൂടുതൽ വിവരങ്ങൾ അറിയാം
ജിദ്ദ: മക്കയിൽ മെയ് 31 ഞായറാഴ്ച മുതൽ കർഫ്യൂവിൽ ഇളവ് വരുത്തുന്നതുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന വിവിധ നടപടിക്രങ്ങമങ്ങളെക്കുറിച്ച് സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
രണ്ട് ഘട്ടങ്ങളായിട്ടാണു കർഫ്യൂവിൽ ഇളവ് അനുവദിക്കുക. ഒന്നാം ഘട്ടം മെയ് 31 ഞായറാഴ്ച മുതലും രണ്ടാം ഘട്ടം ജൂൺ 21 ഞായറാഴ്ച മുതലുമാണു ആരംഭിക്കുക. രണ്ട് ഘട്ടങ്ങളിലായി നൽകുന്ന ഇളവുകൾ താഴെ വിവരിക്കും പ്രകാരമായിരിക്കും.
ഒന്നാം ഘട്ടം മെയ് 31 മുതൽ ജൂൺ 20 വരെ: രാവിലെ 6 മുതൽ വൈകുന്നേരം 6 വരെ കർഫ്യൂവിൽ ഇളവ്. മക്കയിലേക്ക് പ്രവേശിക്കാനും മക്കയിൽ നിന്ന് പുറത്ത് പോകാനും അനുമതി. വ്യായാമത്തിനു വേണ്ടയുള്ള നടത്തത്തിനു ഡിസ്റ്റ്രിക്കുകൾക്കുള്ളിൽ മുഴുവൻ സമയ അനുമതി. നേരത്തെയുള്ള കർഫ്യൂവിൽ നിന്ന് ഒഴിവാക്കിയ കാര്യങ്ങൾ തുടർന്നും അനുവദിക്കും. നിലവിലുള്ള രീതിയിൽ തന്നെ മസ്ജിദുൽ ഹറാമിൽ നമസ്ക്കാരങ്ങൾ തുടരാൻ അനുമതി. ഐസൊലേഷൻ ഏർപ്പെടുത്തിയ ഡിസ്റ്റ്രിക്കുകളിലെ മുൻകരുതൽ നിർദ്ദേശങ്ങളും നടപടികളും പഴയത് പോലെത്തന്നെ തുടരും.
രണ്ടാം ഘട്ടം ജൂൺ 21 മുതൽ : രാവിലെ 6 മുതൽ വൈകുന്നേരം 8 വരെ കർഫ്യൂവിൽ ഇളവ്. ആരോഗ്യ മുൻകരുതലുകളോടെ പള്ളികളിൽ ജുമുഅ ജമാഅത്തിനു അനുമതി. ചില വാണിജ്യ സ്ഥാപനങ്ങൾ തുറക്കാൻ അനുമതി. അതോടൊപ്പം ഹോട്ടലുകളിലും കോഫീ ഷോപ്പുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാനും അനുമതി. എല്ലാ ഏരിയകളിലും മുഴുവൻ സമയവും സാമൂഹിക അകലം പാലിക്കൽ നിർബന്ധം. വിവാഹം, അനുശോചനം തുടങ്ങിയവക്ക് 50 ലധികം ആളുകൾ പങ്കെടുക്കുന്നതിനു വിലക്ക്. ഡിസ്റ്റ്രിക്കുകളിലെ പരിധിക്കുള്ളിൽ വ്യായാമത്തിനായി നടക്കുന്നതിനു മുഴുവൻ സമയ അനുമതി. ഐസൊലേറ്റ് ചെയ്യപ്പെട്ട ഡിസ്റ്റ്രിക്കുകളിൽ മുൻ കരുതൽ നടപടികൾ പഴയത് പോലെ തുടരും.
അതേ സമയം വിവിധ വാണിജ്യ സ്ഥാപനങ്ങൾ തുറക്കാൻ അനുമതി നൽകുമെങ്കിലും ശാരീരിക അകലം പാലിക്കാൻ സാധിക്കാത്ത ബാർബർ ഷോപ്പ്, ബ്യൂട്ടി പാർലറുകൾ, റിക്രിയേഷൻ സെൻ്ററുകൾ, സ്പോർട്സ്-ഹെൽത്ത് ക്ളബുകൾ എന്നിവക്കുള്ള വിലക്കുകൾ തുടരും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa