സൗദിയിൽ പുതുതായി വൈറസ് ബാധിച്ചവരിലധികവും സ്വദേശികൾ
ജിദ്ദ: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് കൊറോണ വൈറസ് ബാധിച്ചവരിൽ ഭൂരിഭാഗം പേരും സ്വദേശികളായിരുന്നുവെന്ന് സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.
വൈറസ് ബാധിച്ചവരിൽ 52 ശതമാനമാണു സൗദികൾ. ബാക്കി 48 ശതമാനം വിദേശികളും. ഇതിൽ 32 ശതമാനം സ്ത്രീകളും 68 ശതമാനം പുരുഷന്മാരുമാണ്. പ്രായമായവർ 5 ശതമാനം, കുട്ടികൾ 11 ശതമാനം, മുതിർന്നവർ 84 ശതമാനം എന്നിങ്ങനെയാണ് വൈറസ് ബാധിച്ചവരുടെ കണക്ക്.
റിയാദിൽ കഴിഞ്ഞ ദിവസം പുതിയ വൈറസ് ബാധിതരുടെ എണ്ണം 1000 കടന്നിരുന്നു. 1099 പേർക്കാണു കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം റിയാദിൽ കൊറോണ സ്ഥിരീകരിച്ചത്, ജിദ്ദയിൽ 447 പേർക്കും, മക്കയിൽ 411 പേർക്കും, ദമാമിൽ 198 പേർക്കും, മദീനയിൽ 161 പേർക്കും, ഖോബാറിൽ 145 പേർക്കും കൊറോണ സ്ഥിരീകരിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa