Tuesday, September 24, 2024
Saudi ArabiaTop Stories

ജിദ്ദയിൽ ഫഹ്സുദ്ദൗരി കേന്ദ്രങ്ങൾ അടച്ചു; സൗദിയിലെ മറ്റു ഭാഗങ്ങളിലെ പ്രവർത്തന സമയങ്ങൾ അറിയാം

ജിദ്ദ: കൊറോണ വ്യാപാനം തടയുന്നതിനുള്ള മുൻ കരുതൽ നിർദ്ദേശങ്ങളുടെ ഭാഗമായി ജിദ്ദയിലെ ഫഹ്സുദ്ദൗരി കേന്ദ്രങ്ങൾ (വാഹനങ്ങളുടെ ആനുകാലിക സാങ്കേതിക പരിശോധന) താത്ക്കാലികമായി അടച്ചതായി അധികൃതർ വ്യക്തമാക്കി.

ജിദ്ദയിലെ രണ്ട് കേന്ദ്രങ്ങളും മറ്റൊരറിയിപ്പുണ്ടാകുന്നത് വരെ അടച്ചതായി ബന്ധപ്പെട്ടവർ അറിയിച്ചിട്ടുണ്ട്. അതോടൊപ്പം രാജ്യത്തെ മറ്റു സ്ഥലങ്ങളിലെ ഫഹ്സുദ്ദൗരി കേന്ദ്രങ്ങളുടെ പ്രവർത്തന സമയം താഴെ പറയും പ്രകാരമായിരിക്കും എന്നും അറിയിപ്പിൽ പറയുന്നു.

റിയാദ്1, റിയാദ്2, മദീന, ദമാം, ഹുഫൂഫ്, ത്വാഇഫ്, തബൂക്ക്, ഹായിൽ, ഖസീം, അൽ ഖർജ്, അബ്ഹ, ജീസാൻ, നജ്രാൻ, യാംബു, ഹഫർ ബാത്വിൻ എന്നിവിടങ്ങളിൽ ശനിയാഴ്ച മുതൽ വ്യാഴം വരെ രാവിലെ 7 മുതൽ വൈകുന്നേരം 7 വരെയായിരിക്കും ഫഹ്സുദ്ദൗരി കേന്ദ്രങ്ങൾ പ്രവർത്തിക്കുക.

അൽജൗഫ്, ബീഷ, അൽമജ്മഅ, അൽബാഹ, മഹായിൽ അസീർ, അറാർ, അൽ ഖുറയാത്, വാദി ദവാസിർ, അൽ ഖഫ്ജി, അൽഖുർമ, അൽറസ് എന്നിവിടങ്ങളിലെ ഫഹ്സുദ്ദൗരി കേന്ദ്രങ്ങൾ ഞായർ മുതൽ വ്യാഴം വരെ രാവിലെ 7 മുതൽ വൈകുന്നേരം 4 വരെയും ശനിയാഴ്ചകളിൽ രാവിലെ 7 മുതൽ ഉച്ചക്ക് 2 വരെയുമായിരിക്കും പ്രവർത്തിക്കുക.

മക്കയിൽ ശനിയാഴ്ച മുതൽ വ്യാഴാഴ്ച വരെ രാവിലെ 7 മുതൽ ഉച്ചക്ക് 2 വരെയായിരിക്കും ഫഹ്സുദ്ദൗരി കേന്ദ്രങ്ങൾ പ്രവർത്തിക്കുകയെന്നും ബന്ധപ്പെട്ടവർ അറിയിക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്