Tuesday, November 26, 2024
Saudi ArabiaTop Stories

സൗദിയിൽ നിങ്ങൾ കൊറോണ ബാധിച്ചയാളുമായി സമ്പർക്കം പുലർത്തിയെങ്കിൽ അതറിയിക്കാനും ആപ്പ്

ജിദ്ദ: കൊറോണ ബാധിതരുമായി സമ്പർക്കം പുലർത്തിയവരെ ആ വിവരം അറിയിക്കുന്നതിനും പുതിയ ആപ്പ് പുറത്തിറങ്ങി. സൗദി ഡാറ്റ ആൻ്റ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് അതോറിറ്റിയാണു വൈറസ് വ്യാപനം തടയുന്നതിനുള്ള ശ്രമങ്ങൾക്ക് പിന്തുണയായി ‘തബാഉദ്’ എന്ന പേരിൽ ആപ്പ് പുറത്തിറക്കിയത്.

വൈറസ് ബാധിതരുമായി സമ്പർക്കം പുലർത്തിയാൽ ഈ ആപ്പ് ഉപയോഗിക്കുന്നവർക്ക് ആ വിവരം നോട്ടിഫിക്കേഷനായി ലഭിക്കും. നോട്ടിഫിക്കേഷൻ നൽകുന്നതിലൂടെ വൈറസ് ബാധിച്ചയാളുമായി ബന്ധപ്പെട്ടയാൾക്ക് തുടർ നടപടികൾക്കായി ആരോഗ്യ കേന്ദ്രങ്ങളെ സമീപിക്കാൻ സാധിക്കും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്