ബഖാലയിൽ സിഗരറ്റ് വാങ്ങാൻ വന്ന യുവാവ് തോക്കെടുത്ത് വെടി പൊട്ടിച്ചു; പ്രവാസി രക്ഷപ്പെട്ടത് നാരിഴക്ക്
റിയാദ്: റിയാദിലെ മജ്മഅയിൽ ബഖാലയിൽ സിഗരറ്റ് വാങ്ങാനെത്തിയ യുവാവ് ബഖാല ജീവനക്കാരനു നേരെ തോക്കെടുത്ത് വെടി പൊട്ടിച്ചു. ബഖാല ജീവനക്കാരൻ അത്ഭുതകരമായാണു രക്ഷപ്പെട്ടത്.
യുവാവ് കടയിലെത്തി സിഗരറ്റ് ആവശ്യപ്പെടുകയായിരുന്നു. തൊട്ടു മുംബുള്ള കസ്റ്റമേഴ്സിനുള്ള സാധനങ്ങൾ നൽകിയതിനു ശേഷം സിഗരറ്റ് നൽകാമെന്ന് പറഞ്ഞെങ്കിലും കാത്തിരിക്കാൻ സമയമില്ലാതിരുന്ന യുവാവ് വെടി പൊട്ടിക്കുകയായിരുന്നു.
നേരിയ വ്യത്യാസത്തിലാണു ബഖാല ജീവനക്കാരനു വെടിയേൽക്കാതിരുന്നത്. വെടിയുണ്ട കെട്ടിടത്തിൻ്റെ ചുമരിൽ ആഴത്തിൽ തുളഞ്ഞ് കയറിയതായി മറ്റൊരു മലയാളി പുറത്ത് വിട്ട വോയിസ് മെസ്സേജിൽ പറയുന്നു.
പിന്നീട് സൗദി ആഭ്യന്തര മന്ത്രാലയം യുവാവിനെ പിടികൂടിയതയി ഔദ്യോഗികമായി സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം സൗദിയിലെ മറ്റൊരു ബഖാല ജീവനക്കാരൻ പുതുക്കിയ വാറ്റ് അടക്കമുള്ള വില ചോദിച്ചപ്പോൾ ഒരു കസ്റ്റമർ പ്രകോപിതനാകുന്ന ദൃശ്യവും സോഷ്യൽ മീഡിയയിൽ വ്യാപിച്ചിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
