ചൊവ്വാഴ്‌ച, ജൂൺ 9, 2026
Saudi ArabiaTop Stories

ഇഖാമ, വിസാ കാലാവധികൾ പുതുക്കുന്ന സംവിധാനം എങ്ങനെയായിരിക്കുമെന്ന് ഉടൻ പ്രഖ്യാപിക്കും

ജിദ്ദ; കൊറോണ പ്രതിസന്ധി മൂലം പ്രയാസത്തിലായവരുടെ ഇഖാമയുടെയും റി എൻട്രി വിസയുടെയും എക്സിറ്റ് വിസയുടെയും വിസിറ്റിംഗ് വിസയുടെയുമെല്ലാം കാലാവധികൾ നീട്ടുന്നത് സംബന്ധിച്ചുള സംവിധാനം എങ്ങനെയായിരിക്കുമെന്ന് ഉടൻ പ്രഖ്യാപിക്കുമെന്ന് സൗദി ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു.

വിസ, ഇഖാമ കാലാവധികൾ നീട്ടുന്നതിനായി ആഭ്യന്തര മന്ത്രാലയം തയ്യാറാക്കിയ പദ്ധതി കഴിഞ്ഞ ഞായറാഴ്ച ഭരണാധികാരി സല്മാൻ രാജാവ് അംഗീകരിച്ചിരുന്നു.

റി എൻട്രി കാലാവധി അവസാനിച്ചവർക്കും ഇഖാമ കാലാവധി അവസാനിച്ചവർക്കും വിസിറ്റ് വിസ കാലാവധി അവസാനിച്ചവർക്കുമെല്ലാം 3 മാസത്തേക്കാണു കാലാവധി പുതുക്കി നൽകുന്നത്.

കൊറോണ പ്രതിസന്ധി മൂലം അന്താരാഷ്ട്ര വിമാന യാത്ര മുടങ്ങിയത് കൊണ്ട് സൗദിയിലുള്ള ആയിരക്കണക്കിനാളുകളുടെ റി എൻട്രി വിസയും എക്സിറ്റ് വിസയും എക്സ്പയർ ആയിരുന്നു.

അതോടൊപ്പം സൗദിയിൽ നിന്ന് അവധിയിൽ പോയിരുന്ന നിരവധി ആളുകളുടെ റി എൻട്രി വിസയുടെയും ഇഖാമയുടെയും കാലാവധികൾ അവസാനിക്കുകയോ അവസാനിക്കാറാകുകയോ ചെയ്തിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്