60,000 റിയാലിനു മുകളിൽ കൈവശം വെച്ച് സൗദിയിലേക്ക് പ്രവേശിക്കുകയോ സൗദിയിൽ നിന്ന് പുറത്ത് പോകുകയോ ചെയ്യുന്നവർക്കായി കസ്റ്റംസിൻ്റെ ഇലക്ട്രോണിക് ഡിക്ളറേഷൻ ഫോം
ജിദ്ദ: സൗദിയിൽ നിന്ന് പുറത്ത് കടക്കുകയോ സൗദിയിലേക്ക് പ്രവേശിക്കുകയോ ചെയ്യുന്ന യാത്രക്കാർക്ക് ഇലക്ട്രോണിക് ഡിക്ളറേഷൻ ഫോം തയ്യാറായതായി സൗദി കസ്റ്റംസ് അതോറിറ്റി അറിയിച്ചു.

60,000 റിയാലോ അതിനു മുകളിലോ കൈവശം വെച്ചോ രത്നങ്ങൾ, ആഭരണങ്ങൾ, വില പിടിച്ച മറ്റു ലോഹങ്ങൾ,സെലക്ടീവ് ടാക്സ് ആവശ്യമുള്ള വസ്തുക്കൾ എന്നിവ സഹിതമോ സൗദിയിലേക്ക് പ്രവേശിക്കുകയോ സൗദിയിൽ നിന്ന് പുറത്തേക്ക് പോകുകയോ ചെയ്യുന്നവർ ഫോം പൂരിപ്പിച്ചിരിക്കണം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
