Monday, November 25, 2024
Top StoriesWorld

കൊറോണ ബാധിച്ച് മരിച്ചവരെ പോസ്റ്റ്മാർട്ടം ചെയ്തപ്പോൾ മനസ്സിലായ വസ്തുത ഇതാണ്

കൊറോണ ബാധിച്ച് മരിച്ചവരെ പോസ്റ്റ്മാർട്ടം ചെയ്തപ്പോൾ അവർ മരിക്കുന്നതിനു തൊട്ട് മുമ്പുള്ള ശരീരത്തിൻ്റെ അവസ്ഥയെക്കുറിച്ച് ന്യു യോർക്ക് യൂണിവേഴ്സിറ്റിയിലെ ലങ്കോൺ മെഡിക്കൽ സെൻ്ററിൽ നടന്ന പഠനത്തിൽ വ്യക്തമായതായി റിപ്പോർട്ട്.

മരണപ്പെട്ടവരുടെ ശരീരം പോസ്റ്റ്മാർട്ടം ചെയ്തപ്പോൾ മരണത്തിനു മുമ്പ് അവരുടെ ശരീരത്തിലെ ഭൂരിപക്ഷം അവയവങ്ങളിലും രക്തം കട്ട പിടിച്ചിട്ടുണ്ടെന്നാണു പഠനത്തിൽ മനസ്സിലായത്.

ശ്വാസ കോശത്തിൽ മാത്രമല്ല ശരീരത്തിലെ എല്ലാ അവയവങ്ങളിലും രക്തം കട്ടപിടിച്ചിട്ടുണ്ടെന്നാണു പഠനത്തിൽ വ്യക്തമായതെന്നാണു ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിലെ പാത്തോളജിസ്റ്റ് വ്യക്തമാക്കിയത്.

കൊറോണ വ്യാപനത്തിൻ്റെ തുടക്ക സമയത്തുള്ള നിഗമനം വൈറസ് ശ്വസനേന്ദ്രിയങ്ങളെ ബാധിക്കുന്നത് കൊണ്ടാണു മരണം സംഭവിക്കുന്നത് എന്നായിരുന്നു.

ഹൃദയാഘാതം, വൃക്ക തകരാറ്, ഹൃദയ വീക്കം, രോഗപ്രതിരോധ ശേഷിക്കുറവ് തുടങ്ങിയ ഗുരുതരമായ പ്രശ്നങ്ങൾക്ക് രക്തം കട്ട പിടിക്കുന്നത് കാരണമാകും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്