സൗദി പ്രവാസികൾക്ക് സന്തോഷവാർത്ത; റി എൻട്രിയും ഇഖാമയും ഓട്ടോമാറ്റിക്കായി പുതുക്കും
ജിദ്ദ: കൊറോണ പ്രതിസന്ധി മൂലം സൗദിയിലും നാട്ടിലും കുടുങ്ങിപ്പോയ ആയിരക്കണക്കിനു പ്രവാസികൾക്ക് ആശ്വാസമായിക്കൊണ്ട് സൗദി ജവാസാത്ത് ഡയറക്ടറേറ്റിൻ്റെ മറുപടി.
സൗദിക്ക് പുറത്തുള്ള, ഇഖാമ കാലാവധിയും റി എൻട്രിയും അവസാനിച്ച വിദേശികളുടെ ഇഖാമ, റി എൻട്രി എന്നിവ അപേക്ഷകൾ സഹിതമാണോ അതോ ഓട്ടോമാറ്റിക്കായാണോ പുതുക്കുക എന്ന ചോദ്യത്തിനാണു ജവാസാത്ത് മറുപടി നൽകിയത്.
റി എൻട്രി, വിസ കാലാവധികൾ അവസാനിച്ചവർക്ക് അവ ഓട്ടോമാറ്റിക്കായി പുതുക്കി നൽകുമെന്നാണു ജവാസാത്ത് മറുപടി നൽകിയത്. ഇത് നാഷണൽ ഇൻഫേർമഷൻ സെൻ്ററുമായി ഏകോപിച്ചാണു നടപ്പിലാക്കുക.
സൗദി മാനവ വിഭവശേഷി മന്ത്രാലയത്തിൽ നിന്നും വിദേശികളുടെ വർക്ക് പെർമിറ്റ് പുതുക്കിയ വിവരങ്ങൾ ലഭിക്കുന്നതിനനുസരിച്ചായിരിക്കും ഇഖാമ പുതുക്കൽ നടപടികൾ പൂർത്തിയാകുക.
ഓട്ടോമാറ്റിക്കായി ഇഖാമ, വിസ എന്നിവ പുതുക്കുന്നത് നിലവിൽ നാട്ടിലുള്ള ആയിരക്കണക്കിനു വിദേശികൾക്ക് വലിയ ആശ്വാസമാകും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa