കടയിലെ വിദേശിക്കെതിരെ പരാതി നൽകിയ സൗദി യുവാവിനെ പിരിച്ച് വിട്ടു; യുവാവിനു പുതിയ ജോലിയും കാറും വാഗ്ദാനം ചെയ്ത് പ്രമുഖർ
അൽ അഫ് ലാജ്: താൻ ജോലി ചെയ്യുന്ന കടയിലെ സഹപ്രവർത്തകനായ വിദേശ തൊഴിലാളി , കടയിലെത്തുന്ന കസ്റ്റമേഴ്സിനോട് അപമര്യാദയായി പെരുമാറുന്നതിനെതിരെ പരാതിപ്പെട്ട സൗദി യുവാവിനെ കടയിലെ ജോലിയിൽ നിന്ന് പിരിച്ച് വിട്ടു.

വിദേശിയുടെ മോശം പെരുമാറ്റത്തിനെതിരെ പരാതിപ്പെട്ട അനസ് അദോസരി എന്ന സൗദി യുവാവ് പിന്നീട് കടയിലെത്തിയപ്പോൾ തനിക്ക് പകരം അവിടെ മറ്റൊരു സൗദി യുവാവിനെ ജോലിക്ക് നിയമിച്ചതായാണു കണ്ടത്.
എന്നാൽ യുവാവിനു ജോലി നഷ്ട്പ്പെട്ട വിവരം അൽ അഫ് ലാജിലെ സൗദി വ്യവസായ പ്രമുഖർ അറിയാനിടയായി. അവർ യുവാവിനു ശക്തമായ പിന്തുണ നൽകാൻ തന്നെ തീരുമാനിച്ചു.
തുടർന്ന് പ്രമുഖ വ്യവസാായി ഡോ:മുഹമ്മദ് അൽ ജദ് ലാനി, അനസ് അദോസരിക്ക് ഒരു കാർ സമ്മാനമായി നൽകുന്നതായി പ്രഖ്യാപിച്ചു. മറ്റൊരു വ്യവസായ പ്രമുഖനായ ഖാലിദ് അൽ റനാൻ തൻ്റെ സ്ഥാപനത്തിൽ ജോലിയും വാഗ്ദാനം ചെയ്തു.

അതേ സമയം അനസ് അദോസരിയുടെ പരാതി സത്യമാണെന്ന് സി സി ടിവി കാമറ റെക്കോർഡുകൾ വഴി പരിശോധിച്ച് ഉറപ്പിച്ച പോലീസ് കടയിലെ വിദേശിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa