കൊറോണ ഭേദമായി മടങ്ങിയെത്തിയ മലയാളിയെ ആഘോഷ പൂർവം സ്വീകരിച്ച് സൗദി കുടുംബം; ചില മലയാളികൾ ഇനിയും പലതും പഠിക്കാനുണ്ട്
ജിദ്ദ: സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിക്കുന്ന ഒരു വീഡിയോ കാണാനിടയായി. കൊറോണ ബാധിച്ച് രോഗം ഭേദമായതിനു ശേഷം തിരികെ വീട്ടിലേക്ക് വന്ന മലയാളിയെ മദീനയിലുള്ള ഒരു സൗദി കുടുംബം ആഘോഷ പൂർവ്വം സ്വീകരിക്കുന്നതാണു രംഗം.
വീഡിയോ കണ്ടപ്പോൾ സ്വാഭാവികമായും നമ്മുടെ നാട്ടിലെ ചില മലയാളികൾ കൊറോണക്കാലത്ത് നാട്ടിൽ അവധിയിൽ വന്ന ചില പ്രവാസികളോട് കാണിച്ച അതിക്രമങ്ങൾ സ്വാഭാവികമായും ഓർത്തു പോയി.
പ്രവാസി ക്വാറൻ്റൈനിൽ കഴിയുന്ന വീട്ടിനു കല്ലേറു നടത്തിയ ഒരു കൂട്ടർ, സ്വന്തം വീട്ടിലേക്ക് പ്രവേശിക്കുന്നതിനു വരെ വിലക്കേർപ്പെടുത്താൻ ശ്രമിച്ച മറ്റൊരു കൂട്ടർ, താനയച്ച കാർഗോ കൈപ്പറ്റുകയും എന്നാൽ വീട്ടിൽ എത്തിയപ്പോൾ ഒരു തുള്ളി വെള്ളം നൽകാൻ പോലും വിസമ്മതിച്ച ഒരു കൂട്ടർ, അങ്ങനെ പലതും.
അതിനോടൊപ്പാം ക്വാറൻ്റൈനിൽ കഴിഞ്ഞ പ്രവാസിയുടെ പഴകിയ നിലയിലുള്ള മൃതശരീരം കണ്ടെത്തിയ വാർത്തയും, ഇവക്കെല്ലാം പുറമെ കഴിഞ്ഞ ദിവസം കൊറോണ മൂലം മരിച്ചയാളുടെ മൃതശരീരം മറവു ചെയ്യുന്നതിനു വരെ വലക്കുമായി ചിലർ വന്ന സംഭവവും ഓർമ്മയിൽ തെളിയുന്നു.
നമ്മൾ മലയാളികൾ, ഒരുമയുള്ളവർ, സാക്ഷരർ, പ്രബുദ്ധർ, സഹാനുഭൂതിയുള്ളവർ എന്ന് തുടങ്ങി നമുക്ക് നമ്മൾ തന്നെ സ്വയം ചാർത്തിയ വിശേഷങ്ങൾ നിരവധിയുണ്ട്. എന്നാൽ വാക്കിലല്ല മറിച്ച് പ്രവർത്തിയിലാണു പ്രബുദ്ധതയും സഹാനുഭൂതിയും മറ്റും തെളിയിക്കേണ്ടത് എന്നതിനു ഉത്തമ ഉദാഹരണമാണു കൊറോണ ബാധിച്ച് സുഖം പ്രാപിച്ച് വരുന്ന തങ്ങളുടെ സാധാരണക്കാരനായ തൊഴിലാാളിയെ അറബിക്കുടുംബം ആഘോഷപൂർവ്വം സ്വീകരിച്ചതിലൂടെ നമ്മളെ ബോധ്യപ്പെടുത്തിത്തരുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa