സൗദിയിൽ പുതുതായി കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം കുത്തനെ താഴ്ന്നു
ജിദ്ദ: സൗദിയിൽ പുതുതായി കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം കുത്തനെ താഴ്ന്നു. പുതുതായി 1357 പേർക്ക് മാത്രമാണു വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇത് രാജ്യത്ത് വൈറസ് ബാധ ശക്തമായതിൻ്റെ ശേഷമുള്ള ഏറ്റവും താഴ്ന്ന കണക്കാണ്.
രോഗ മുക്തി നേടിയവരുടെ എണ്ണം ഇന്നും രോഗ ബാധിതരേക്കാൾ വളരെ കൂടുതലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം 2533 പേർക്കാണു അസുഖം ഭേദമായത്.
സൗദിയിൽ ഇത് വരെ കൊറോണ സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 2,78,835 ആണ്. അതിൽ 2,40,081 പേരും ഇതിനകം രോഗമുക്തി നേടി. ആകെ രോഗ ബാധിതരിൽ 86.1 ശതമാനം പേർക്കും രോഗം ഭേദമായിട്ടുണ്ട്.
സൗദിയിലെ ആക്റ്റീവ് കേസുകളുടെ എണ്ണത്തിലും വലിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 35,837 കേസുകളാണു നിലവിൽ ആക്റ്റീവ് ആയിട്ടുള്ളത്. ഇതിൽ 2011 പേർ ഗുരുതരാവസ്ഥയിലാണുള്ളത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം 36,666 കൊറോണ ടെസ്റ്റുകളാണു നടന്നത്. റിയാദിലും ജിദ്ദയിലുമെല്ലാം പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 100 ൽ താഴെയാണെന്നത് ആശ്വാസം പകരുന്നു. 153 കേസുകൾ സ്ഥിരീകരിച്ച മക്കയിൽ മാത്രമാണു നൂറിനു മുകളിൽ വൈറസ് ബാധ സ്ഥിരീകരിച്ചത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa