കടലിൽ മുങ്ങിയ ഇന്ത്യൻ ബാലനെ സൗദി അതിർത്തി രക്ഷാ വിഭാഗം രക്ഷിച്ചു
ജുബൈൽ: കടലിൽ മുങ്ങിയ ഇന്ത്യൻ ബാലനെ ജുബൈൽ അതിർത്തി രക്ഷാ സേനയിലെ സെർച്ച് ആൻ്റ് റെസ്ക്യു വിഭാഗം രക്ഷപ്പെടുത്തി. കടലിൽ കുളിക്കുന്നതിനിടെയായിരുന്നു ബാലൻ അപകടത്തിൽ പെട്ടത്.
അതോടൊപ്പം അന്നഖീൽ ബീച്ചിൽ നീന്തുന്നതിനിടെ അപകടത്തിൽ പെട്ട ഒരു യമനി പൗരനെയും അതിർത്തി രക്ഷാ സേനയിലെ റെസ്ക്യു വിഭാഗം രക്ഷപ്പെടുത്തിയിട്ടുണ്ട്.
ശക്തമായ ജലപ്രവാഹം ഒരു കുട്ടിയെ അപകടത്തിലാക്കിയെന്ന ഒരു സന്ദേശം അതിർത്തി രക്ഷാാ വിഭാഗത്തിനു ലഭിച്ചതിനെത്തുടർന്നായിരുന്നു രക്ഷാ വിഭാഗം സ്ഥലത്തെത്തിയത്.
കുട്ടിയെ രക്ഷപ്പെടുത്തിയ ശേഷം ആശുപത്രിയിലെത്തിക്കുകയും കുട്ടിയുടെ ആരോഗ സ്ഥിതി തൃപ്തികരമാണെന്നും അതിർത്തി സേന വാക്താവ് അറിയിച്ചു.
കടലിൽ നീന്താനിറങ്ങുന്നവർ സുരക്ഷാ വിഭാഗത്തിൻ്റെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും സൂചനാ ബോഡുകളിലെ മുന്നറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും അതിർത്തി സേന വാക്താവ് ഓർമ്മപ്പെടുത്തി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa