ഈ വർഷത്തെ ഹജ്ജിനു വിജയകരമായ പരിസമാപ്തി
മക്ക: ഈ വർഷത്തെ ഹജ്ജ് കർമ്മങ്ങൾക്ക് വിജയകരമായ പരിസമാപ്തി. ഹാജിമാർ വിദാഇൻ്റെ ത്വവാഫ് ചെയ്ത് മസ്ജിദുൽ ഹറാമിൽ നിന്ന് പുറത്ത് കടന്നു.
കൊറോണ പശ്ചാത്തലത്തിൽ അതീവ ജാഗ്രതയോടെയും സുരക്ഷയോടെയും നടന്ന ഈ വർഷത്തെ ഹജ്ജിനിടയിൽ ഹാജിമാർക്ക് ആർക്കും ആരോഗ്യ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല എന്നത് വലിയ നേട്ടമാണ്.
സൗദിയിൽ നിന്ന് തെരഞ്ഞെടുത്ത 160 രാജ്യങ്ങളിൽ നിന്നുള്ള പരിമിതമായ എണ്ണം തീർത്ഥാടകർ മാത്രമായിരുന്നു ഈ വർഷത്തെ ഹജ്ജിൽ പങ്കെടുത്തത്.
സൗദിയിലെ വിവിധ പ്രവിശ്യകളിൽ നിന്നുള്ള ഹാജിമാർക്ക് ജിദ്ദ എയർപോർട്ടിൽ എത്താനും അവിടെ നിന്ന് പുണ്യ ഭൂമികളിൽ എത്തുന്നതിനു വേണ്ട ഗതാഗത സൗകര്യവും താമസ ഭക്ഷണ സൗകര്യങ്ങളുമെല്ലാം സൗദി സർക്കാർ തികച്ചും സൗജന്യമായാണു നൽകിയത്.
ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട ഈ വർഷത്തെ ഹജ്ജിൽ പങ്കെടുക്കാൻ ഭാഗ്യം ചെയ്ത തീർഥാടകർ തങ്ങൾക്ക് നൽകിയ അസുലഭാവസരത്തിനും അനുഗ്രഹത്തിനും അല്ലാഹുവിനെ സ്തുതിച്ച് കൊണ്ടും എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയ സൗദി ഭരണകൂടത്തിനു നന്ദി പറഞ്ഞുമാണു വിശുദ്ധ മക്കയോട് വിട ചൊല്ലുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa