സൗദിക്ക് പുറത്തുള്ള ഒരു വിദേശിക്ക് വേണ്ടി ഫൈനൽ എക്സിറ്റ് വിസ ഇഷ്യു ചെയ്യാൻ സാധിക്കില്ല
ജിദ്ദ: സൗദിക്ക് പുറത്തുള്ള ഒരു വിദേശിക്ക് വേണ്ടി ഫൈനൽ എക്സിറ്റ് വിസ ഇഷ്യു ചെയ്യാൻ സ്പോൺസർക്ക് സാധിക്കില്ലെന്ന് വ്യക്തമാക്കി ജവാസാത്ത്.
നിലവിൽ അവധിയിൽ പോയ തൻ്റെ മകനു വേണ്ടി ഫൈനൽ എക്സിറ്റ് വിസ ഇഷ്യു ചെയ്യാൻ സാധിക്കുമോ എന്ന ഒരു പിതാവിൻ്റെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു ജവാസാത്ത്.
മകൻ്റെ ഇഖാമ പുതുക്കാൻ താത്പര്യമില്ലാത്തതിനാലായിരുന്നു അവധിയിൽ പോയ മകനു വേണ്ടി ഫൈനൽ എക്സിറ്റ് വിസ ഇഷ്യു ചെയ്യാൻ സാധിക്കുമോ എന്ന ചോദ്യം വിദേശ തൊഴിലാളി ജവാസാത്തിനോട് ചോദിച്ചത്.
സൗദിക്ക് പുറത്തുള്ള ഒരാൾക്ക് വേണ്ടി ഫൈനൽ എക്സിറ്റ് വിസ ഇഷ്യു ചെയ്യാൻ സിസ്റ്റം അനുവദിക്കുന്നില്ലെന്നായിരുന്നു ജവാസാത്ത് മറുപടി നൽകിയത്.
അതേ സമയം അവധിയിൽ പോയവരുടെ റി എൻട്രി വിസ കാലാവധി അവസാനിച്ച് രണ്ട് മാസം കഴിഞ്ഞാൽ ‘സൗദിയിൽ നിന്ന് പുറത്ത് പോയി ,തിരികെ വന്നില്ല ‘ എന്ന സ്റ്റാറ്റസിലേക്ക് അവരുടെ ഇഖാമകൾ മാറുമെന്ന് ജവാസാത്ത് നേരത്തെ അറിയിച്ചിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa