സൗദിയിലേക്ക് രണ്ട് ടൺ ഹഷീഷും ഖാത്തും കടത്താൻ ശ്രമിച്ച 87 പേരെ കഴിഞ്ഞ ശവ്വാലിൽ മാത്രം പിടികൂടി
റിയാദ്: കഴിഞ്ഞ ശവ്വാൽ മാസത്തിൽ മാത്രം സൗദിയിലേക്ക് ഹഷീഷും ഖാത്തും കടത്താൻ ശ്രമിച്ച 87 പേരെ അതിർത്തി രക്ഷാ സേന പിടി കൂടി.
രണ്ട് ടണ്ണിലധികം ഹഷീഷും ഖാത്തും അതിർത്തികളിൽ വഴി സൗദിയിലേക്ക് കടത്താനുള്ള ശ്രമങ്ങളായിരുന്നു അധികൃതർ തകർത്തത്.
1513 കിലോഗ്രാം ഹഷീഷും 660 കിലോ ഖാത്തും കഴിഞ്ഞ ശവ്വാലിൽ കടത്താൻ ശ്രമിച്ചതായി ബോഡർ ഗാർഡ് വാക്താവ് മുസ്ഫർ അൽ ഖുറൈനിയാണു വെളിപ്പെടുത്തിയത്.
51 എത്യോപ്യക്കാരും 19 യമനികളും അടക്കം 87 പേരെ ഇവ കടത്താൻ ശ്രമിച്ചതിനു പിടി കൂടിയതായും മുസ്ഫർ അൽ ഖുറൈനി അറിയിച്ചു.
കഴിഞ്ഞയാഴ്ച സൗദിയിലേക്ക് ധാന്യങ്ങൾ നിറച്ച ട്രക്കിനുള്ളിൽ ഹഷീഷ് കടത്താൻ ശ്രമിച്ച രണ്ട് സൗദി വനിതകളും ഒരു സൗദി പൗരനും പിടിയിലായിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
