സൗദിയിൽ കൊക്കയിലേക്ക് മറിഞ്ഞ കാറിനു മുകളിൽ പാറക്കല്ല് വീണ് 4 യുവാക്കൾക്ക് ദാരുണാന്ത്യം
ജിസാൻ: അൽ ആരിളയിൽ കൊക്കയിലേക്ക് മറിഞ്ഞ കാറിനു മുകളിലേക്ക് വലിയ പാറക്കല്ല് വീണ് 4 യുവാക്കൾക്ക് ദാരുണാന്ത്യം.

കഴിഞ്ഞ വ്യാഴാഴ്ച വീടുകളിൽ നിന്ന് പുറത്ത് പോയ യുവാക്കളെ അൽ ആരിളയിലെ ഒരു മലമ്പ്രദേശത്ത് വെച്ച് കാണാതാകുകയായിരുന്നു.
കാണാതായ യുവാക്കളെ തിരഞ്ഞ് കുടുംബാംഗങ്ങൾ താഴ്വരകളിലും ആശുപത്രികളിലും എല്ലാം അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു.
അതിനിടെ ചില വ്യക്തികൾ ഒരു കാർ കൊക്കയിൽ മറിഞ്ഞതായും അതിനു മുകളിൽ പാറക്കല്ല് വീണു കിടക്കുന്നതായും കാണാനിട വന്നു.

തുടർന്ന് സിവിൽ ഡിഫൻസ് സ്ഥലത്തെത്തി മൃതദേഹങ്ങൾ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. മേഖലയിലെ റോഡ് അഡ്മിനിസ്റ്റ്രേഷൻ വിഭാഗത്തിൻ്റെയും നിരവധി സാധാരണക്കാരുടെയും സഹായത്തോടെ മൃതദേഹങ്ങൾ പുറത്തെടുക്കാൻ സാധിച്ചതായി സിവിൽ ഡിഫൻസ് മേധാവി അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
