പ്രതിരോധ നടപടികളെ നിസ്സാരമാക്കിയാൽ കേസുകൾ കൂടുമെന്ന് സൗദി ആരോഗ്യമന്ത്രാലയത്തിൻ്റെ മുന്നറിയിപ്പ്; 90 ശതമാനത്തോളം പേർ കൊറോണയിൽ നിന്ന് മുക്തി നേടി
ജിദ്ദ: കൊറോണ പ്രതിരോധ നടപടികളിൽ അലംഭാവം കാണിച്ചാൽ കൊറോണ കേസുകളുടെ എണ്ണം വീണ്ടും വർദ്ധിക്കുമെന്ന് സൗദി ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. നിലവിൽ രോഗികൾ കുറഞ്ഞ് വരുന്ന പ്രവണതയാണുള്ളത്. അത് നില നിർത്താൻ നിർദ്ദേശിക്കപ്പെട്ട എല്ലാ പ്രതിരോധ മാർഗ്ഗങ്ങളും തുടരേണ്ടതുണ്ടെന്നും ആരോഗ്യ മന്ത്രാലയ വാക്താവ് ഡോ:മുഹമ്മദ് അബ്ദുൽ ആലി ഓർമ്മപ്പെടുത്തി.
കൊറോണ വ്യാപനത്തിൻ്റെ അവസാനം വാക്സിനുകളുടെ കണ്ടെത്തലും ഫപ്രദമായ ചികിത്സയുടെയും ആഗോള തലത്തിൽ തന്നെയുള്ള രോഗവ്യാപനത്തിൻ്റെ കുറവുമെല്ലാം പരിഗണിച്ച് കൊണ്ടുള്ള അന്താരാഷ്ട്ര സംഘടനകളുടെ പ്രഖ്യാപനവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഡോ:മുഹമ്മദ് അബ്ദുൽ ആലി പറഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സൗദിയിൽ രോഗം സ്ഥിരീകരിച്ചതിൻ്റെ ഇരട്ടിയിലധികം പേർക്ക് രോഗം ഭേദമായിട്ടുണ്ട്. 1227 പേർക്ക് രോഗബാധ സ്ഥിരീകരിച്ചപ്പോൾ 2466 പേർ സുഖം പ്രാപിച്ചു.
60,016 പേരയാണു കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം കൊറോണ പരിശോധനക്ക് വിധേയരാക്കിയത്. സൗദിയിലെ ആകെ കൊറോണ ബാധിതരുടെ എണ്ണം 2,98,542 ആണ്. ഇതിൽ 2,66,953 പേരും രോഗമുക്തരായി.
28,181 കേസുകളാണു ആക്റ്റീവായിട്ടുള്ളത്. ഇതിൽ 1774 കേസുകൾ ഗുരുതരാവസ്ഥയിലാണുള്ളത്. പുതുതായി 39 മരണം കൂടി രേഖപ്പെടുത്തിയതോടെ സൗദിയിലെ ആകെ കൊറോണ മരണം 3408 ആയി ഉയർന്നിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa