എഞ്ചിനീയറിംഗ് സൗദിവത്ക്കരണത്തിൽ പ്രധാനമായും ഉൾപ്പെടുന്ന പ്രഫഷനുകൾ അറിയാം
ജിദ്ദ: എഞ്ചിനീയറിംഗ് മേഖലയിൽ സൗദിവത്ക്കരണം നിലവിൽ വന്നതോടെ പ്രധാനമായും ഏതെല്ലാം പ്രഫഷനുകളാണു ഉൾപ്പെടുകയെന്ന് മാനവ വിഭവശേഷി മന്ത്രാലയത്തിലെ സൗദിവത്ക്കരണ വിഭാഗം അണ്ടർ സെക്രട്ടറി എഞ്ചിനീയർ ഗാസി അശ്ശഹ്രാനി വ്യക്തമാക്കി.
ഇലക്ട്രിക്കൽ എഞ്ചിനീയർ, അഗ്രികൾച്ചറൽ എഞ്ചിനീയർ, സിവിൽ എഞ്ചിനീയർ, ജിയോളജിക്കൽ എഞ്ചിനീയർ, ഏവിയേഷൻ എഞ്ചിനീയർ, ഓയിൽ എഞ്ചിനീയർ, മൈൻസ് എഞ്ചിനീയർ, മിലിറ്ററി എയർ ക്രാഫ്റ്റ് എഞ്ചിനീയർ, മറ്റു സ്പെഷ്യൽ വിഭാഗങ്ങൾ എന്നിവയാണു പ്രധാനമായും സൗദിവത്ക്കരണത്തിൽ ലക്ഷ്യമാക്കുന്നത്.
നിലവിൽ 5500 സൗദി എഞ്ചിനീയർമാർ തൊഴിൽ അന്വേഷിക്കുകയാണെന്നും എഞ്ചിനീയർ ഗാസി പറഞ്ഞു. സൗദിവത്ക്കരണ പദ്ധതി കൊണ്ട് തൊഴിലന്വേഷകരേക്കാളുടെ എണ്ണത്തിലുമുപരിയായി 7000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണു ലക്ഷ്യമെന്നും അദ്ദേഹം സൂചിപ്പിച്ചു.
നേരത്തെ സ്വകാര്യ മേഖലയിലെ 20 ശതമാനം എഞ്ചിനീയറിംഗ് പ്രഫഷനുകളും സൗദിവത്ക്കരണം നടത്തുന്നതിനുള്ള തീരുമാനം സൗദി മാനവവിഭവ ശേഷി മന്ത്രി എഞ്ചിനീയർ അഹ്മദ് അൽ റാജ്ഹി പ്രഖ്യാപിച്ചിരുന്നു.
അഞ്ചോ അതിലധികമോ തൊഴിലാളികൾ ജോലി ചെയ്യുന്ന, എഞ്ചിനിയറിങ് പ്രഫഷൻ ഉൾപ്പെട്ട സ്ഥാപനങ്ങൾക്ക് നിയമം ബാധകമാകും. ഓരോ സൗദിക്കും മിനിമം സാലറി 7000 റിയാൽ നിശ്ചയപ്പെടുത്തണമെന്നതും ഇതിലെ പ്രധാന വ്യവസ്ഥയാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa